സ്ത്രീയെയും ഭർത്താവിനെയും വെട്ടി പരിക്കേൽ‌പ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതികൾ അറസ്റ്റിൽ

കാട്ടാക്കട. സ്ത്രീയെയും ഭർത്താവിനെയും വെട്ടി പരിക്കേൽപ്പിച്ചതിന് ശേഷം കടന്നുകളഞ്ഞ കേസിലെ പ്രതികൾ പോലീസ് പിടിയിൽ. ജനിവരി 28ന് പള്ളിച്ചൽ തുണ്ടുവിളയിലെ തങ്കം എന്ന സ്ത്രീയ്ക്കും ഭർത്താവിനും നേരെയാണ് പ്രതികൾ ആക്രമണം നടത്തിയത്.

കേസിൽ പ്രതികളായ ബിജു എന്ന പൊട്ടൻ ബിജു, രമേശ്‌ കുമാർ എന്നിവരെ ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഈ വർഷം ജനുവരി 28 ന് പള്ളിച്ചൽ തുണ്ടുവിളയിലെ തങ്കം എന്ന സ്ത്രീയെയും ഭർത്താവിനെയും വെട്ടി പരിക്കേല്പിച്ചിട്ട് കടന്നു കളഞ്ഞ പ്രതികൾ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നുവെന്നും നിരവധി കേസുകളിലെ പ്രതികളാണിവർ എന്നും പോലീസ് പറഞ്ഞു.

കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ നരുവാമൂട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അഭിലാഷ്, സിപിഒമാരായ സജിത്ത്,പീറ്റർ, ബിനോജ് എന്നിവർ ചേർന്ന് ആണ് പിടികൂടിയത്.