സ്വപ്ന വിവാഹത്തിനു ധരിച്ചത് 5കിലോയിലേറെ സ്വർണ്ണം എന്ന് വക്കീൽ, തലയിലോ ചുമന്നത് എന്ന് പരിഹാസം

കൊച്ചി:സ്വപ്ന സുരേഷിന്റെ രക്ഷിക്കാൻ വിചിത്ര വാദവുമായി ജാമ്യാപേക്ഷയിൽ അഭിഭാഷകൻ. വിവാഹത്തിനു സ്വപ്ന ശരീരത്തിൽ അണിഞ്ഞ സ്വർണ്ണത്തിന്റെ ഭാരം 5 കിലോയിലേറെ. അതായത് ഒരു സ്ത്രീക്ക് ഇത്രയും സ്വർണ്ണം കഴുത്തിലും കാതിലും കൈയ്യിലും അണിഞ്ഞ് ഒരു ചടങ്ങിൽ പങ്കെടുക്കാൻ തന്നെ പ്രയാസമായിരിക്കും എന്ന് വക്കീൽ മനസിലാക്കിയില്ല. തലയിൽ വയ്ച്ച് 5 കിലോ സ്വർണ്ണം വഹിച്ച് സുഗമമായി പോകാം. എന്നാൽ 5 കിലോ കഴുത്തിൽ അണിഞ്ഞാൻ കഴുത്ത് വരിഞ്ഞ് മുറുകും, കാത് വിട്ട് പോലും, കൈകൾ കുഴയും. എന്തായാലും നുണ പറയുമ്പോൾ കുറച്ചൊക്കെ വിശ്വസനീയത കൂടി ചേർക്കണം എന്നു വരെ സ്വപനയുടെ 5കിലോ സ്വർണ്ണം വാദത്തിനു പരിഹാസം വന്നു കഴിഞ്ഞു

സ്വര്‍ണക്കടത്ത് കേസില്‍ നിന്നും ഏത് വിധേനയും തടിയൂരാനായി വിചിത്ര വാദങ്ങളാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ 1 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ലെന്നു വരുത്താനായിരുന്നു അവൾ പണ്ടേ സ്വർണം ഇഷ്ടം പോലെ അണിഞ്ഞ ആളെന്ന വരുത്തി തീർക്കാണ് ശ്രമം. അതായത് പണ്ടേ സ്വർണം കുണ്ട് മുങ്ങിയ ആളായിരുന്നു എന്നും ഒന്നും കള്ളക്കടത്ത് സ്വർണം അല്ല എന്നും. സ്വപ്‌നയുടെ വിവാഹ ചിത്രം കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ്.

വിവാഹത്തിന് സ്വപ്‌ന ധരിച്ചത് 625 പവന്‍ സ്വര്‍ണം അതായത് അഞ്ച് കിലോ.  ഒരു മലയാളി പോലും ഈ വാദം വിശ്വസിക്കില്ല. അഞ്ച് കിലോ സ്വര്‍ണം കഴുത്തിലും കാതിലും കയ്യിലുമായി അണിഞ്ഞ് ഒരാള്‍ക്ക് എത്ര സമയം നില്‍ക്കാനാവും. അരമണിക്കൂര്‍ പോലും നില്‍ക്കാനാവില്ല. ഈ സാഹചര്യത്തിലാണ് അഞ്ച് കിലോ സ്വര്‍ണം വിവാഹ ദിവസം അണിഞ്ഞ് ചടങ്ങുകള്‍ മുഴുവന്‍ സ്വപ്‌ന പൂര്‍ത്തിയാക്കിയെന്ന് അഭിഭാഷകന്‍ വാദിക്കുന്നത്.

വിവാഹ ദിവസങ്ങളില്‍ അണിയുന്ന പൂമാല പോലും ഭാരമായി എത്രയും പെട്ടെന്ന് ഒന്ന് ഊരി വെക്കാനാണ് പലരും ശ്രമിക്കുന്നത്. ഇതിനിടെയാണ് സ്വപ്‌ന അഞ്ച് കിലോ സ്വര്‍ണം അണിഞ്ഞിരുന്നു എന്ന് പറയുന്നത്. സ്വപ്‌നയുടെ വിവാഹ സമയത്തെ ചിത്രം കോടതിയില്‍ സമര്‍പ്പിച്ചുകൊണ്ടാണ് കേസില്‍ നിന്നും രക്ഷപ്പെടാന്‍ സ്വപ്‌ന ശ്രമിക്കുന്നത്. ബാങ്ക് ലോക്കറില്‍ 1 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ലെന്നു വാദിക്കാനാണു ചിത്രം ഹാജരാക്കിയത്. മാത്രമല്ല ലോക്കറില്‍ നിന്നും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കാമെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

അതേസമയം സ്വപ്‌ന സുരേഷ് നല്‍കിയ ജാമ്യ ഹര്‍ജി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഇന്ന് പരിഗണിക്കും. 15 ദിവസം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു സ്വപ്‌ന. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടുതല്‍ തെളിവെടുപ്പുകളുടെ ആവശ്യവും ഇല്ല. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം എന്നാണ് സ്വപ്‌നയുടെ ഹര്‍ജി.

എന്നാല്‍ സ്വപ്‌നക്ക് അധികാര കേന്ദ്രങ്ങളില്‍ വന്‍ സ്വാധീനമുണ്ടെന്നും അതിനാല്‍ ഇവര്‍ പുറത്ത് പോയാലല്‍ കേസ് അട്ടിമറിക്കാനുള്ള സാധ്യത കൂടുതലാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വപ്‌നയ്ക്ക് കേരള പോലീസിലും വലിയ സ്വാധീനമാണ് ഉള്ളത്. പലരെയും ഈ സ്വാധീനം ഉപയോഗിച്ച് സ്വപ്‌ന ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടക്കം സ്വപ്‌ന സുരേഷിന് വലിയ സ്വാധീനം ഉണ്ടെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് കസ്റ്റംസും സ്വപ്‌നയ്ക്ക് എതിരെ റിപ്പോര്‍ട്ട് നല്‍കിയത്.