മലയാള സിനിമകള്‍ വിജയിക്കുന്നില്ല; തിയേറ്ററുകളെ തുണച്ചത് അന്യഭാഷാ ചിത്രങ്ങള്‍

കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറിവരുന്ന തിയേറ്ററുകളെ പിടിച്ചു നിര്‍ത്തുന്നത് അന്യഭാഷാ ചിത്രങ്ങള്‍. കോവിഡന് ശേഷം നിരവധി മലയാളം ചിത്രങ്ങളാണ് തിയേറ്ററിലും ഒടിടിയിലുമായി റിലീസ് ചെയ്തത്. വന്‍തുക മുടക്കി വാങ്ങിയ പലചിത്രങ്ങള്‍ക്കും ഒടിടിയില്‍ പ്രേക്ഷകരെ കിട്ടിയില്ല.

തുടര്‍ന്ന് തിയേറ്ററില്‍ ഒടുന്ന ചിത്രങ്ങള്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. 75 മലയാളം ചിത്രങ്ങളാണ് ഈ വര്‍ഷം റിലീസ് ചെയ്തത്. ഇതില്‍ വിജയം നേടിയത് 7 എണ്ണം മാത്രമാണ്. ഒരാഴ്ചയെങ്കിലും തിയേറ്ററില്‍ ഒടിക്കാന്‍ കഴിയാത്ത ചിത്രങ്ങള്‍ വലിയ നഷ്ടമായെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു.

അതേസമയം അന്യഭാഷാ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആര്‍ആര്‍ആര്‍ മുതല്‍ വിക്രം വരെ വലിയ വിജയമായിരുന്നെന്ന് തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു. തിയേറ്ററില്‍ വിജയിക്കുവാനുള്ള എല്ലാ ചേരുവകളും ചേര്‍ത്താണ് അന്യഭാഷ ചിത്രങ്ങള്‍ എത്തുന്നതെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്.