ഇന്ത്യയിൽ ഐ ഫോൺ നിർമ്മാണം ഓഗസ്റ്റ് മുതൽ ടാറ്റ ഫാക്ടറിയിൽ

ചൈനയേ മറികടന്ന് ലോകത്തേ ഏറ്റവും വലിയ ഐ ഫോൺ ഫാക്ടറി ഇന്ത്യയിൽ ഓഗസ്റ്റിൽ പ്രവർത്തനം തുടങ്ങിയേക്കും.ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ ടാറ്റ ഗ്രൂപ്പ്, ആഗസ്റ്റ് മാസത്തിൽ തന്നെ ആപ്പിൾ ഫാക്ടറി ഏറ്റെടുക്കുകയും ഇന്ത്യയിലെ ഉല്പാദന വിതരണത്തിലേക്ക് കടക്കുകയും ചെയ്യും. ആപ്പിളിന്റെ ചരിത്രത്തിൽ ഇതാദ്യമാണ്‌ ഒരു സ്വകാര്യ കമ്പിനിക്ക് ഐ ഫോണുകളുടെ നിർമ്മാന കരാർ ലഭിക്കുന്നത്.ദക്ഷിണ കർണാടക സംസ്ഥാനത്തെ വിസ്‌ട്രോൺ കോർപ്പറേഷൻ ഫാക്ടറിയാണ്‌ ടാറ്റയുടെ ഐ ഫോൺ നിർമ്മാണത്തിനായി ഒരുങ്ങുന്നത്. 600 മില്യൺ ഡോളറിലധികം മൂല്യം വരുന്ന പദ്ധതിയാണിത്.

ഏറ്റവും പുതിയ ഐ ഫോൺ 14 മോഡൽ അസംബിൾ ചെയ്യുന്ന 10,000-ത്തിലധികം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യും.2024 മാർച്ച് വരെ ഫാക്ടറിയിൽ നിന്ന് കുറഞ്ഞത് 1.8 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ പുറത്തിറങ്ങും.അടുത്ത വർഷത്തോടെ പ്ലാന്റിന്റെ തൊഴിലാളികളെ മൂന്നിരട്ടിയാക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ പരിപാടികൾ ആവിഷ്‌കരിച്ച മെയ്ക്ക് ഇന്ത്യാ പദ്ധതിയിലാണ്‌ ഐ ഫോണും ഇന്ത്യയിലേക്ക് എത്തുന്നത്.ലോകത്തെ ഫാക്ടറി ഏറ്റവും വലിയ ഐ ഫോൺ ഫാക്ടറി എന്ന ചൈനയുടെ അഹങ്കാരത്തിനു കൂടി ഇപ്പോൾ തിരിച്ചടിയായി മാറിയിരിക്കുന്നു.155 വർഷം പഴക്കമുള്ള ടാറ്റ ഗ്രൂപ്പ് ഉപ്പ് മുതൽ ടെക് സേവനങ്ങൾ വരെ വിൽക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ടാറ്റ കുടുംബത്തിന്ഇലക്ട്രോണിക്സ് ഉൽപ്പാദനത്തിലേക്കും ഇ-കൊമേഴ്‌സിലേക്കും ചുവടുവെക്കാൻ സാധിച്ചിട്ടുണ്ട്