കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മ കിണറ്റില്‍ വീണു, കണ്ടെത്തിയത് 20 മണിക്കൂറുകള്‍ക്ക് ശേഷം

അടൂര്‍. കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ കിണറ്റില്‍ വീണ വീട്ടമ്മയെ കിണറ്റില്‍ കണ്ടെത്തിയത് 20 മണിക്കൂറിന് ശേഷം. പത്തനംതിട്ട അടൂര്‍ വയലാ പുരത്തിപ്പറയിലാണ് സംഭവം. തുവയൂര്‍ സ്വദേശിയായ എലസിബത്താണ് കിണറ്റില്‍ വീണത്.

ഇന്നലെ വൈകിട്ടാണ് ഇവര്‍ കിണറ്റില്‍ വീണത്. വൈകിട്ട് നാല് മണിയോടെ പറമ്പില്‍ ഇറങ്ങിയപ്പോഴാണ് കാട്ടുപന്നി അക്രമിക്കാന്‍ ശ്രമിച്ചത്. മറയില്ലാത്ത കിണര്‍ പലകയിട്ട് മൂടിയിരിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പലകയില്‍ ചവിട്ടിയപ്പോള്‍ താഴേക്കു വീണു.

തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. തുടര്‍ന്ന പോലീസിന്റെ നിര്‍ദേശപ്രകാരം സമീപത്തെ കിണര്‍ പരിശോധിക്കുന്നതിനിടെയാണ് എലിസബത്തിനെ കണ്ടെത്തിയത്.