ഒളിച്ചിരുന്ന 3 ഭീകരരേ സൈന്യം കാലപുരിക്കയച്ചു

കാശ്മീരിൽ വീട്ടിൽ ഒളിച്ചിരുന്ന 3 ഭീകരരേ സുരക്ഷാ സേന കാലപുരിക്ക് അയച്ചു.ജമ്മു കശ്മീരിലെ  ഷോപ്പിയാനിലെ കെല്ലാറില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെതുടര്‍ന്ന് തിരച്ചില്‍ നടത്തിയ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സി.ആര്‍.പി.എഫും ജമ്മു കശ്മീര്‍ പോലീസും ഉള്‍പ്പെടുന്ന സുരക്ഷാസേന തിരിച്ചടിക്കുകയും മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തു.

കാശ്മീരിൽ ഭീകരർ ഒളിച്ചിരിക്കുന്നത് പ്രദേശ വാസികളുടെ ഒഴിഞ്ഞ വീടുകളിലാണ്‌. ഒഴിഞ്ഞ വീടുകളും വാടക കെട്ടിടങ്ങളും ഇതിനായി ഭീകരർ ഉപയോഗിക്കുന്നു.കാശ്മീരിൽ ഹോട്ടലുകളിൽ മുറി എടുക്കുന്നതിനും മറ്റും നിലവിൽ കർശന നിർദ്ദേശം ഉണ്ട്.