പന്ത്രണ്ടാം വയസ് മുതൽ അറിയാം, ഇപ്പോൾ കൂടെയില്ല, ഒറ്റയ്ക്കായതിന്റെ വേദന ഉണ്ട്- ടിജി രവി

വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് ടി. ജി. രവി. ബാലൻ കെ. നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലൻ വേഷങ്ങൾ അക്കാലത്തെ ചിത്രങ്ങളിൽ ശ്രദ്ധേയമാണ്. ഡോക്ടറായ അമ്പിളിയായിരുന്നു ഭാര്യ. 2011-ലായിരുന്നു അമ്പിളിയുടെ മരണം. ഭാര്യയെ സംബന്ധിച്ചുള്ള ഒരു ഓർമ്മ പങ്കുവെക്കുകയാണ് ടി.ജി രവി.

വർഷങ്ങളായി ജീവിതത്തിന്റെ ഭാഗമായിരുന്ന ആൾ കൂടെ ഇല്ലാത്തതിന്റെ വിഷമം വളരെ വലുതാണ്. അന്നത്തെ വില്ലൻ വേഷങ്ങളൊന്നും ഭാര്യയെ തെല്ലും ബാധിച്ചിരുന്നില്ല എന്നും നടൻ പറയുന്നു. നല്ല വിദ്യാഭ്യാസമുള്ള ആളാണ്, സിനിമയും ജീവിതവും വേർതിരിച്ച് കാണാൻ അറിയാം. പിന്നെ പന്ത്രണ്ടാം വയസ്സ് മുതൽ അവൾക്ക് എന്നെ അറിയാം. എന്റെ പതിനേഴാമത്തെ വയസ്സിലാണ് ഞാൻ അവളെ ആദ്യമായി കണ്ടത്. എന്റെ സിസ്റ്റർ ഇൻ ലോയുടെ അനിയത്തിയാണ്. അവൾക്ക് 15 വയസ്സായപ്പോഴാണ് പ്രണയം തിരിച്ചറിഞ്ഞത്.

സിനിമയിൽ കള്ളുകുടിയും കൊള്ളരുതായ്മയും കാണിക്കുന്ന ആൾ ജീവിതത്തിലും അങ്ങനെ തന്നെയാണോ എന്ന് ചോദിച്ച് പലരും അവളുടെ അടുത്ത് വന്നിട്ടുണ്ട്. കുടുംബത്തിൽ പ്രശ്‌നമുണ്ടാക്കാനും വേർപിരിക്കാനും ശ്രമിച്ചിരുന്നു ചിലർ. ഇങ്ങനെ ഒരാൾക്കൊപ്പം ജീവിക്കണോ എന്ന് ചോദിച്ചവരെ ചിരിച്ചുകൊണ്ട് തിരിച്ചയച്ചിട്ടുമുണ്ട്.

എന്റെ ഇത്തരം കഥാപാത്രങ്ങൾ തന്നെ ബാധിക്കുന്നുണ്ടെങ്കിൽ, നീ പറയുന്ന നിമിഷം അത്തരം വേഷങ്ങൾ ചെയ്യുന്നത് നിർത്തും എന്ന് അയാളോട് ഞാൻ പറഞ്ഞിരുന്നു. പക്ഷെ മരണം വരെ അങ്ങനെ പറഞ്ഞിട്ടില്ല. ഞാൻ വേണ്ട എന്ന് വച്ച വേഷവും നിർബന്ധിച്ച് ചെയ്യിപ്പിച്ചതും അയാളാണ്. അങ്ങനെ ചെയ്ത വേഷം എനിക്ക് കരിയർ ബ്രേക്ക് നൽകിയിട്ടുമുണ്ട്