വരന്റെ കൈയ്യിലിരിപ്പ് ശരിയല്ല, വിവാഹം കഴിഞ്ഞു ഒരു മണിക്കൂറിനുള്ളിൽ ബന്ധം വേർപെടുത്തി വധു

ഏതൊരാളും വിവാഹജീവിതത്തിലേക്ക് കടക്കുന്നത് ഏറെ പ്രതീക്ഷയോടെ യായിരിക്കും. എന്നാൽ ചില അവസരങ്ങളിൽ ഒരിക്കലും മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ വിവാഹ വേളകളിൽ സംഭവിക്കാറുണ്ട്. താലികെട്ടാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ വിവാഹം മുടങ്ങിപ്പോയ നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. വരന് നിറം പോരെന്ന് പറഞ്ഞ് പിണങ്ങി വിവാഹ മണ്ഡപത്തിൽ നിന്ന് വധു ഇറങ്ങിപ്പോയ സംഭവം വരെ ഉണ്ടായി. അത്തരമൊരു സംഭവമാണ് ഇപ്പോൾ ഉണ്ടായിരുന്നതും.

വിവാഹം വളരെ ആഘോഷമായി തന്നെ നടന്നു. വധുവും വരനും ഇവരുടെ വീട്ടുകാരും എല്ലാവരും വളരെ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. വിവാഹ ശേഷം ചില ചടങ്ങുകൾ കൂടി ബാക്കി ഉണ്ടായിരുന്നു. ആ ചടങ്ങിന് ശേഷമാണ് വധുവിനേയും കൂട്ടി വരനും ബന്ധുക്കളും വരന്റെ വീട്ടിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ അവിടെയാണ് ആ ട്വിസ്റ്റ് ഉണ്ടാവുന്നത്.

ഈ സംഭവം നടന്നത് ഉത്തർപ്രദേശിലാണ്. മേയ് 28നാണ് ജിയാൻപൂരിൽ നിന്നുള്ള യുവതിയുമായി തുർകൗലി ​ഗ്രാമത്തിലെ യുവാവിന്റെ വിവാഹം നിശ്ചയിച്ചത്. വിവാഹ ദിവസം വരൻ വധുവിന്റെ വീട്ടിലെ‌ത്തുകയും ചടങ്ങുകൾ നടക്കുകയും ചെയ്തു.

വധുവുമായി വീട്ടിലേക്ക് പുറപ്പെടുന്നതിന് തൊട്ടു മുൻപാണ് വരൻ സ്ത്രീധനം ചോദിച്ച് ബഹളം വെക്കുന്നത്. മാലയും മോതിരവും വേണമെന്ന് പറഞ്ഞ് ഇയാൾ വധുവിനെ ശല്യപ്പെടുത്തുകയായിരുന്നു. വധു ആദ്യം വല്ലാതെ പകച്ചുപോയി. പിന്നെ ഇയാളുടെ ശല്യം സഹിക്കാൻ വയ്യാതെ വന്നപ്പോൾ എന്തുംവരട്ടേ എന്നുവെച്ച് വധു ആ തീരുമാനം എടുത്തു. വരന്റെ കൂടെ താൻ പോകുന്നില്ലെന്ന് തുടർന്ന് വധു തീരുമാനിക്കുകയായിരുന്നു. ഇതോടെ വിവാഹ വീട്ടിൽ വൻ ബഹളം. പിന്നെ കയ്യാങ്കളിയായി. ഇതോടെ വരനേയും വരന്റെ അച്ഛനേയും വധുവിന്റെ വീട്ടുകാർ പൂട്ടിയിട്ടു. വിവാഹവീട്ടിലെ തമ്മിൽത്തല്ല് അറിഞ്ഞ് പോലീസ് ഓടിയെത്തി. എത്തി. വരനേയും അച്ഛനേയും മോചിപ്പിക്കുന്നത്.

തുടർന്ന് ഇരുവീട്ടുകാരേയും വിളിച്ച് നടത്തിയ ചർച്ചയ്ക്ക് ശേഷം വിവാഹ ബന്ധം വേർപെടുത്താമെന്ന തീരുമാനത്തിൽ എത്തി. വിവാഹച്ചെലവായി വധുവിന്റെ കുടുംബത്തിന് 1.58 ലക്ഷം രൂപ നൽകാമെന്ന് വരന്റെ കുടുംബം പറഞ്ഞു. വിവാഹ സമയത്ത് നൽകിയ സാധാനങ്ങളും വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും തിരിച്ചുനൽകാണും തീരുമാനിക്കുകയുണ്ടായി.