3ദിവസം ദി കേരള സ്റ്റോറി 35കോടി വാരികൂട്ടി, കളിക്കുന്ന പടങ്ങളിൽ രാജ്യത്ത് ഒന്നാമത്

ദി കേരളാ സ്റ്റോറി സിനിമ പണം വാരി കൂട്ടുന്നു. ബോക്സോഫീസുകൾ നിറഞ്ഞ് കവിഞ്ഞ് പ്രദർശനം തുടരുന്ന സിനിമയ്ക്ക് ഞായറാഴ്ച്ച വരെയുള്ള കളക്ഷൻ 35 കോടി രൂപ.മൂന്നാം ദിവസത്തെ വരുമാനം കഴിഞ്ഞ ദിവസത്തേക്കാൾ 50 ശതമാനം കൂടുതലാണ്.ഹിന്ദി വിപണിയിൽ ചിത്രം 52.92 ശതമാനം കളക്ഷൻ കുതിച്ചുർന്നു ഞായറാഴ്ച്ച.കണക്കുകൾ പ്രകാരം ചിത്രം ഇതിനകം ഹിറ്റായിക്കഴിഞ്ഞു. ഹോളിവുഡിലെ ഗാർഡിയൻസ് ഓഫ് ദി ഗാലക്‌സി ഒഴികെ വലിയ സിനിമകളൊന്നും തിയറ്ററുകളിൽ ഇല്ലെങ്കിലും, പ്രവർത്തി ദിവസങ്ങളിൽ കളക്ഷൻ കൂടുതലാണ്‌. ഹിന്ദി മേഖകലയിൽ ക്രൈം ത്രില്ലർ ചിത്രം കാണുന്ന ഹരത്തിൽ മുസ്ളീങ്ങൾ അടക്കം തിയറ്ററിൽ എത്തുകയാണ്‌. കേരളത്തിലെ വിവാദങ്ങൾ ഇവിടെ ആർക്കും അറിയത്തും ഇല്ല. ആദ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവർ അഭിനയിച്ച ദി കേരളാ സ്‌റ്റോറി, ഇസ്‌ലാമിക മതമൗലികവാദികളാൽ തീവ്രവൽക്കരിക്കപ്പെട്ട 32,000-ത്തിലധികം കേരള സ്ത്രീകളുടെ കഥയാണെന്നാണ് നേരത്തെ ഔദ്യോഗികമായി വിശേഷിപ്പിച്ചിരുന്നത്.

സിനിമയ്‌ക്കെതിരെ വിമർശനങ്ങളും പ്രതിഷേധ ഭീഷണികളും ഉയർന്നതോടെ തമിഴ്‌നാട് മൾട്ടിപ്ലക്‌സ് അസോസിയേഷൻ സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കുന്നത് നിർത്തിവെക്കാനുള്ള തീരുമാനം ഞായറാഴ്ച പ്രഖ്യാപിച്ചു.

ഇതിനിടെ കേരള സ്റ്റോറിക്ക് നല്കിയ പിന്തുണയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് നന്ദി പറഞ്ഞ് കേരള സ്റ്റോറി നായിക ആദാ ശർമ രംഗത്ത് വന്നു.ഏറെ കോളിളക്കം സൃഷ്ടിച്ച ചിത്രത്തെ പരാമർശിച്ചതിനാണ് താരം നന്ദി അറിയിച്ചത്. ‘ചിത്രത്തിന് തിയേറ്ററുകളിൽ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ചിത്രത്തെ പരാമർശിച്ചു. നിരൂപകരും പ്രേക്ഷകരും എന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നു. ഞാൻ സ്വപ്‌നം കണ്ടതിനുമപ്പുറമാണ് ഈ നേട്ടം’- ആദാ ശർമ പറഞ്ഞു.

‘എന്നാൽ ചിലർ ചിത്രത്തെ ഗൂഢ ലക്ഷ്യങ്ങളുള്ള സിനിമയെന്നാണ് ആരോപിക്കുന്നത്. എന്നാൽ ഐഎസ് ഭീകരതയ്‌ക്ക് ഇരയായവരെയും അവരുടെ മാതാപിതാക്കളെയും കണ്ട്, അവരുടെ അനുഭവങ്ങൾ അറിഞ്ഞ് കഴിഞ്ഞാൽ ഈ തെറ്റിദ്ധാരണ മാറും. അവരുടെ സാക്ഷ്യപ്പെടുത്തലുകൾ കണ്ടിട്ടും കേട്ടിട്ടുമാണ് ഇതിനെ ചിലർ എതിർക്കുന്നത്’-ആദാ ശർമ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ആദാ ശർമയുടെ പോസ്റ്റ് പൂർണ്ണ രൂപം

എത്രയോ മനോഹരമായ നാടാണ് കേരളം. ഇവിടെ ബീച്ചുകളുണ്ട്, കായലുണ്ട്. പക്ഷേ ഇവിടെ ഭീകരവാദവും ഉണ്ട്’ എന്നാണ് നായിക പറഞ്ഞത്. തിയേറ്ററുകളിൽ ബംപർ ഓപ്പണിംഗാണെന്നും പ്രേക്ഷകർ തന്റെ പ്രകടനത്തിൽ കൈയടിക്കുന്നതിൽ നന്ദിയുണ്ടെന്നും നിരവധി തിയേറ്ററുകൾ ഹൗസ്ഫുള്ളാണെന്നുമുള്ള വാർത്തകൾ കേൾക്കുമ്പോൾ സന്തോഷമുണ്ടന്നും താരം പറഞ്ഞു.

ഇതിലെ നായികയായ ശാലിനി ആയാണ് ഞാൻ എത്തുന്നത്. എന്നാൽ ഇത് ശാലിനിയുടെ മാത്രം കഥയല്ല. ഒട്ടേറെ പെൺകുട്ടികളുടെ കഥയാണ്. ഭീകരവാദത്തിലേക്ക് പെൺകുട്ടികളെ കൊണ്ടുവരാൻ ചിലപ്പോൾ ബ്രെയിൻ വാഷ് ചെയ്യുന്നു. അതല്ലെങ്കിൽ മയക്കുമരുന്ന നൽകുന്നു. നിഷ്‌കളങ്കരായ പെൺകുട്ടികളെ ബ്രെയിൻ വാഷ് ചെയ്യാൻ എളുപ്പമാണ്. അങ്ങനെയല്ലാത്തവർക്ക് മയക്കുമരുന്ന് നൽകേണ്ടിവരും. പിന്നെ കാര്യം എളുപ്പമാണെന്നും താരം പറയുന്നു.