തിരുമാന്ധാംകുന്ന് ക്ഷേത്രം ശ്രീകോവിലിൽ പൂജാസാധനവും വിളക്കും വലിച്ചെറിഞ്ഞ് യുവാവ്

മലപ്പുറത്ത് ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ആക്രമണം. ശ്രീകോവിലിൽ കയറി അവിശ്വാസിയായ യുവാവ് വിഗ്രഹത്തിൽ നിന്നും മാല പറിച്ചെറിയുകയും, വിളക്കും പൂജാ സാധനങ്ങളും വലിച്ചെറിയുകയും ചെയ്തു. മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണയ്ക്ക് സമീപമാണ്‌ ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം. മുമ്പ് ക്ഷേത്രത്തിനു പച്ച പെയിന്റ് അടിച്ചത് വിവാദമാവുകയും പിന്നീട് പച്ച നിറം നീക്കം ചെയ്യിപ്പിച്ചതുമാണ്‌.

തിടമ്പ് തല്ലി ഉടക്കുകയും, വിളക്കുകളും മറ്റും പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തതായി പറയപ്പെടുന്നു.ഭക്തജനങ്ങൾ ആളെ കീഴ്പ്പെടുത്തി പോലീസിന് കൈമാറിയിട്ടുണ്ട്.പൂജകൾ തൽക്കാലം നിർത്തി വെച്ചിരിക്കുകയാണ്. ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ ഈ യുവാവ് അതിക്രമിച്ച് കയറുകയായിരുന്നു. ശ്രീകോവിലിൽ നിന്നും അക്രമണം തുടർന്നപ്പോൾ ഭക്ത ജനങ്ങൾ ആകെ അങ്കലാപ്പിലായി. തുടർന്ന് ആക്രമിയേ പിടിച്ച് കെട്ടി ശ്രീകോവിലിനു പുറത്തേക്ക് കൊണ്ടുവന്ന് പോലീസിനു കൈമാറുകയായിരുന്നു. പോലീസ് ഇയാളേ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്‌.ഇപ്പോൾ നമുക്കൊപ്പം റിപോർട്ടുമായി രാമഭദ്രൻ ചേരുന്നു

പുരാതന ക്ഷേത്രവും പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രവുമാണ് തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം അഥവാ തിരുമാന്ധാംകുന്ന് മഹാദേവ ക്ഷേത്രം. വള്ളുവക്കോനാതിരിമാരുടെ കുലദൈവവും ആദിപരാശക്തിയുടെ മാതൃഭാവവുമായ ശ്രീ ഭദ്രകാളി ആണ് മുഖ്യ പ്രതിഷ്ഠ. തുല്യ പ്രാധാന്യത്തോടെ ശ്രീ പരമേശ്വരനും മുഖ്യ പ്രതിഷ്ഠയാണ്. അതിനാൽ ശിവശക്തി സങ്കല്പത്തിലുള്ള ഒരു ക്ഷേത്രം ആണിത്. കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ ഭദ്രകാളി പ്രതിഷ്ഠയാണ് തിരുമാന്ധാംകുന്നിലേത്.

ക്ഷേത്രം സമീപ നാളിൽ ഏറെ വിവാദമായത് പച്ച നിറത്തിലുള്ള പെയിന്റ് അടിക്കുകയും ഉൽസവ കമിറ്റിയിൽ മുസ്ളീം നേതാക്കൾ കമിറ്റിക്കാരായും രക്ഷാധികാരികൾ ആയി എത്തിയതും മുതലാണ്‌. കഴിഞ്ഞ ഉൽസവ നാളിലാണ്‌ മുസ്ളീം സമുദായ നേതാക്കൾ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം ഉൽസവ കമിറ്റിയിൽ കയറി പറ്റിയത്. അതും വലിയ വിമർശനത്തിനു വഴിവയ്ച്ചു.

ഇപ്പോൾ ശ്രീകോവിലിൽ ആക്രമണം നടന്നതോടെ ക്ഷേത്ര സുരക്ഷയേ കുറിച്ച് ആശങ്ക ഉണ്ടാവുകയാണ്‌. ഇതിനിടെ ആക്രമി മാനസീക നില തെറ്റിയ ആൾ എന്നും ഡ്രക് അഡിക്ട് എന്നും ഉള്ള വിവരങ്ങൾ പോലീസിൽ നിന്നും വരുന്നു. എന്നാൽ ആക്രമി മാനസീക രോഗി എന്നും മയക്ക് മരുന്ന് അടിമ അങ്ങിനെ 2 രീതിയിൽ പറയുന്നതും സംശയത്തിനിടയാക്കുന്നു. സംഭവം നടക്കുമ്പോൾ നൂറു കണക്കിനു ഭക്തർ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു.ഭക്തർക്ക് നേരേയും വിളക്കും മറ്റും ആക്രമി വലിച്ചെറിയുകയായിരുന്നു.