ബ്രഹ്‌മപുരത്ത് ഇനിയും തീപിടിക്കാന്‍ സാധ്യത; തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പോലീസ്

കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ പോലീസ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഞായറാഴ്ച ഉണ്ടായ തീപിടിത്തത്തില്‍ അട്ടിമറി സാദ്ധതയില്ലെന്നാണ് പോലീസ് പറയുന്നത്. തീ മനപൂര്‍വം ആരെങ്കിലും വെച്ചതിന് തെളിവില്ല. അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

മുമ്പ് മാലിന്യത്തിന് തീപിടിച്ചതിനാല്‍ അടിത്തട്ടില്‍ ശക്തമായ താപനില ഉണ്ടെന്നും അതിനാല്‍ ബ്രഹ്‌മപുരത്ത് വീണ്ടും തീപിടിത്തത്തിന് സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. തീപിടുത്തവുമായി ബന്ധപ്പെട്ട് പോലീസ് ബ്രഹ്‌മപുരത്തെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധന നടത്തിയിരുന്നു.