കര്‍ഷകനെ കൊലപ്പെടുത്തിയ കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു

കണ്ണൂര്‍. വയനാട്ടിലെ നരഭോജി കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. കടുവയുടെ മുഖത്ത് പരിക്കുള്ളതിനാല്‍ ആദ്യം ചികിത്സ നല്‍കുമെന്ന് വനം വകുപ്പ് അറിയിച്ചു. സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയ്ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

മുഖത്തുള്ള പരിക്കിന് പ്രത്യേകം ചികിത്സ നല്‍കിയ ശേഷം ഐസൊലേഷന്‍ ക്യൂബിക്കിലേക്ക് മാറ്റും. അതേസമയം വയനാട്ടില്‍ കര്‍ഷകനെ കൊലപ്പെടുത്തിയ കടുവയെ പത്ത് ദിവസം നീണ്ട് നിന്ന പരിശ്രമത്തിന് ശേഷമാണ് പിടികൂടിയത്.

വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കോളനിക്കവലയ്ക്ക് സമീപത്തുള്ള കാപ്പിതോട്ടത്തില്‍ സ്ഥാപിച്ച കൂടുകളില്‍ ഒന്നില്‍ കടുവ കുടുങ്ങുകയായിരുന്നു.