ആദിവാസി സ്ത്രീ വനത്തിൽ മരിച്ച നിലയിൽ, ഭർത്താവ് ഉൾപ്പെടെ നാല് പേർ പിടിയിൽ

കോഴിക്കോട്. ആദിവാസി സ്ത്രീയെ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി കട്ടിപ്പാറയില്‍ നിന്ന് ആഴ്ചകള്‍ക്ക് മുമ്പ് കാണാതായ ആദിവാസി സ്ത്രിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി രാജഗോപാലിന്റെ ഭാര്യ ലീലയെയാണ് ചൊവ്വാഴ്ച വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്.

ആദിവാസി യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുവനാണ് പോലീസിന്റെ തീരുമാനം. ലീലയെ 20 ദിവസം മുമ്പാണ് കാണാതായത്. ഇവരെ ദുരൂസാഹചര്യത്തില്‍ വീട്ടില്‍ നിന്നും കാണാതാകുകയായിരുന്നു. രാത്രി വീട്ടില്‍ കിടന്ന് ഉറങ്ങിയ ലീലയെ പിന്നീട് കാണാതായെന്നാണ് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞത്.