ജയിൽ വാർഡന്റെ മരണം കൊലപാതകമോ?

ജയിൽ വാർഡന്റെ മരണം കൊലപാതകമോ? ആരോപണവുമായി ബന്ധുക്കൾ.

കാലും കൈകളും കൂട്ടികെട്ടിയ നിലയിൽ,കയറ് കൊണ്ടു കഴുത്തിൽ കെട്ടി മുറുക്കിയശേഷം ജനലിൽ വലിച്ചു കെട്ടിയ നിലയിൽ ജോഷിന്റെ മൃതദേഹം

ജയിൽ വാർഡൻ ജോഷിൻ ദാസിന്റെ മരണം കൊലപാതകമോ; ആരോപണവുമായി ബന്ധുക്കൾ. തിരുവനന്തപുരം ജില്ലാ ജയിലിലെ വാർഡനെ പണിതീരാത്ത വീട്ടിനുള്ളില്‍ കൊന്നു കെട്ടി തൂക്കിയ നിലയിൽ. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ പറയുന്നു. നെയ്യാറ്റിൻകര പെരുങ്കടവിള ആലത്തൂർ കൈതകുഴി വീട്ടിൽ ജോഷിൻ ദാസ് (27)നെ ആണ് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം യൂണിഫോം തേക്കാനുണ്ടെന്ന് പറഞ്ഞാണ് ജോഷിൻ വീട്ടിൽ നിന്നും പോകുന്നത് . എന്നാൽ തിരിച്ചെത്താൻ വൈകിയതിനെ തുടർന്ന് വൈകിയും അമ്മ ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജോഷിന്‍റെ വാഹനം വീട് പണിനടക്കുന്നതിന് സമീപം ഇരിക്കുന്നത് കണ്ടെത്തി.തുടർന്ന് ബന്ധുക്കൾ വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ ജോഷിനെ കാണുന്നത്. . ഉടൻ പൊലീസിനെ വിവരം അറിയിച്ചു. ജോഷിൻറെ കാലും കൈകളും കൂട്ടികെട്ടിയ നിലയിലും, വായ് തുണികൊണ്ട് മൂടികെട്ടിയ നിലയിലും കയറ് കൊണ്ടു കഴുത്തിൽ കെട്ടി മുറുക്കിയശേഷം ജനലിൽ വലിച്ചു കെട്ടിയ നിലയിലുമാണ് മൃതദേഹം കാണപ്പെട്ടത്.

ജോഷിൻ അവിവാഹിതനാണ്. ബന്ധുക്കളുടെ പരാതിയില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നിർണ്ണായക വിവരങ്ങൾ ശേഖരിക്കുന്നതിനായി ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലം പരിശോധിച്ചു.