പ്രായപൂർത്തിയാകാത്ത അമ്മമാർ ,18 തികയും മുൻപ് ദാമ്പത്യം കേരളത്തിൽ

പ്രായപൂർത്തിയാകാത്ത അമ്മമാർ ,18 തികയും മുൻപ് ദാമ്പത്യം കേരളത്തിൽ .കൊല്ലം ജില്ലയിലെ അച്ചൻകോവിലിൽ കൊല്ലം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ വിവിധയിനം വകുപ്പുകളുമായി ചേർന്ന് അച്ഛൻകോവിൽ വെളിച്ചം എന്ന് പറഞ്ഞ ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു. അതിൽ നിന്ന് പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഒന്നിലേറെത്തവണ ഗർഭം ധരിക്കുകയും കുട്ടികൾ ജനിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം. ജനിക്കുന്ന കുട്ടികൾക്ക് ശാരീരികമായിട്ടുള്ള ആരോഗ്യമില്ലെന്ന് കണ്ടെത്തുകയും ഏഴോളം കുട്ടികളെത്തന്നെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനും തീരുമാനിച്ചു. ഒരു കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

വർഷങ്ങളായിട്ട് ഈ മേഖലയിൽ താമസിക്കുന്നവർക്ക് ഇടയിൽ അവരുടെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് അല്ലെങ്കിൽ അവരുടെ വിവാഹം കഴിച്ചു കഴിഞ്ഞാൽ അത് ചെയ്യുമ്പോൾ വിവാഹ സർട്ടിഫിക്കനുസരിച്ച് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കിയിട്ടിസല്ല. പലരും വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. കാരണം രജിസ്റ്റർ ചെയ്തു കവിഞ്ഞാൽ ,ർക്കാർ ആനുകൂല്യങ്ങൾ നല്കണം. ആനുകൂല്യങ്ങൾ സർക്കാർ കൊടുക്കാതിരുന്നതാണ് ഇത്തരം ഒരു വീഴ്ച ഉണ്ടായതിന് പിന്നിൽ.

മാതാപിതാക്കൾ വീട്ടിലിലാല്ലാത്ത അവസ്ഥകളിലാണ് കുട്ടികൾ ചൂക്ഷണം ചെയ്യപ്പെടുന്നത്. ആ അഒരു സ്ഥിതിവിശേഷം അങ്ങനെ ഉണ്ടായപ്പോൾ ഇവിടെ രണ്ട് നാല് കോടിയോളം വബഡ്ജറ്റ് ഒരു മെട്രിക് ഹോസ്റ്റൽ പണിതു. വർഷങ്ങൾക്കു മുമ്പ് ഇത്ചെയ്തിരുന്നെങ്കിൽ ഈ കുട്ടികളെ സംരക്ഷിക്കുകയും ചെയ്യാമായിരുന്നു അതിനു വീഴ്ച ഉണ്ടായി. ഈ വിഷയത്തിൽ റിപ്പോർട്ട് തയ്യാറാക്കി ജില്ലാതലത്തിലും അതേപോലെതന്നെ സംസ്ഥാനതലത്തിലും അയക്കുമെന്നും ഇതിനെ ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്നും തീരുമാനമായി