വനിത വിജയകുമാറും ഭർത്താവും തമ്മിൽ അടിപിടി, പീറ്റർ പോളിനെ വനിത വീട്ടിൽ നിന്നും ആട്ടിപ്പുറത്താക്കി

തമിഴ് സിനിമാ രം​ഗത്ത് ഏറെ വിവാദങ്ങൾ സ്യഷ്ടിച്ച ഒന്നായിരുന്നു മുതിർന്ന നടൻ വിജയ്കുമാറിന്റെ മകൾ വനിത വിജയ്കുമാറിന്റെ മൂന്നാം വിവാഹം.ജൂൺ 27ന് ചെന്നൈയിൽ വെച്ചാണ് സംവിധായകൻ പീറ്റർപോളും വനിതയും വിവാഹിതരായത്.രണ്ട് തവണ വിവാഹം കഴിച്ച് വിവാഹം മോചനം നേടിയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയാവുന്നത്.അതുപോലെ പീറ്റർ പോളിന്റെ രണ്ടാം വിവാഹവുമായിരുന്നു.നിരവധി വിവാദങ്ങൾ വിവഹാഹത്തിനുശേഷം വന്നെങ്കിലും അതിനെല്ലാം കൃത്യമായ മറുപടിയും നൽകിയിരുന്നു.

സുഖകരമായി ജീവിതം നയിക്കുകയായിരുന്ന ഇവരുടെയിടയിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.ഇരുവർക്കുമിടയിൽ ചില അടിപിടികൾ നടന്നു എന്ന് രവീന്ദർ ചന്ദ്രശേഖർ ട്വിറ്ററിലൂടെ പറയുന്നുഗോവയിൽ വച്ച് അമിതമായി മദ്യപിച്ച പീറ്റർ മോശമായി പെരുമാറിയത്രെ.ഇതേ തുടർന്ന് വനിതയും പീറ്ററും തമ്മിൽ വാക്വാദം നടന്നു.തുടർന്ന് വനിത പീറ്ററിന്റെ കരണത്തടിയ്ക്കുകയും വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് കോടബക്കത്തുനിന്നും വരുന്ന വാർത്തകൾ

വിവാഹത്തിന് ശേഷം പീറ്ററിന്റെ ജന്മദിനം ഇവർ ആഘോഷിച്ചിരുന്നു.ലോക്ഡൗൺ പിറന്നാൾ ആഘോഷം കാറിനുള്ളിലാണെന്ന് സൂചിപ്പിച്ച് വീഡിയോ പുറത്ത് വന്നിരുന്നു.വനിതയുടെ ആദ്യ വിവാഹങ്ങളിലുള്ള രണ്ട് പെൺമക്കളാണ് ഇപ്പോൾ ഇരുവർക്കും കൂടെയുള്ളത്.അമ്മയുടെ വിവാഹത്തിൽ മക്കളും മുന്നിൽ തന്നെ നിന്നിരുന്നു. വിവാഹശേഷം വീട്ടിൽ നിന്നുമുള്ള ചിത്രങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.വനിതയുടെ ഇപ്പോഴത്തെ ബന്ധം ആദ്യ ബന്ധത്തിലുള്ള മകനെ വല്ലാതെ അപമാനമുണ്ടാക്കുന്നതായി ആരോപിച്ച് ആദ്യ ഭർത്താവും രംഗത്ത് വന്നിരുന്നു.എന്നാൽ വിമർശനങ്ങൾക്കെല്ലാം ഇരുവരും ഒന്നിച്ച് വന്നാണ് മറുപടി കൊടുത്തത്