എന്റെ തോളിൽ തൂങ്ങിയാടുന്ന സ്ത്രീക്ക് പ്രായം കൂടുന്നു,ഭാര്യക്ക് ജന്മദിനാശംസയുമായി പിഷാരടി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി.മിമിക്രി കലാകാരനായും കോമഡി ഷോകളിലൂടെയും മലയാളികൾ നെഞ്ചിലേറ്റിയ താരം ഇപ്പോൾ തിരക്കുള്ള നടനാണ്.അവതാരകൻ കൂടിയായ താരം സംവിധായകനായും തിളങ്ങി.ഇപ്പോളിതാ ഭാര്യക്ക് ജന്മദിനാശംസയുമായെത്തിയിരിക്കുകയാണ് താരം.തന്റെ തോളിൽ തൂങ്ങിയിരിക്കുന്ന സ്ത്രീക്ക് പ്രായമാകുന്നു എന്ന് നർമം കലർത്തിക്കൊണ്ടാണ് പിഷാരടിയുടെ പിറന്നാൾ കുറിപ്പ്.ഭാര്യയോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.പിഷാരടിയ്ക്കും ഭാര്യ സൗമ്യയ്ക്കും മൂന്ന് മക്കളാണ്

മിമിക്രി വേദികളിൽ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം.സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ കൊച്ചിൻ സ്റ്റാലിയൻസിൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയിലൂടെയാണ്.സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു

 

View this post on Instagram

 

Woman on my shoulder Is getting older ….

A post shared by Ramesh Pisharody (@rameshpisharody) on

മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധർവ്വൻ ആണ് ഏറ്റവും ഒടുവിലായി രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രം.ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ഗാനമേള വേദികളിൽ അടിപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പും സിനിമയിലെ ഗാനങ്ങൾക്കും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്