കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധി , നാണമുണ്ടെങ്കില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാജിവയ്ക്കണം, വി ഡി സതീശൻ

കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കി സുപ്രീംകോടതി വിധി വന്നിട്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാജിവയ്ക്കുന്നില്ല. നാണമുണ്ടെങ്കില്‍ രാജിവെച്ച് ഒഴിഞ്ഞുപോകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.വി.സി.

നിയമനത്തിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആരോപിച്ച സതീശന്‍, മന്ത്രി ബിന്ദുവിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും പറഞ്ഞു.ഫറോക്കില്‍ യു.ഡി.എഫ്. വിചാരണ സദസിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സതീശന്‍.

നവകേരള സദസ് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണ്. നാട്ടുകാരുടെ ചെലവിലാണ് അത് നടത്തുന്നത്. പ്രതിപക്ഷത്തെ സ്വന്തം ചെലവിൽ വിമർശിക്കു. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാന്‍ ധൈര്യമില്ലാത്ത അടിമക്കൂട്ടങ്ങളാണ് കൂടെയുള്ളതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചു. ശബരിമല ഭക്തര്‍ മുഖ്യമന്ത്രിയുള്ളപ്പോള്‍ പുറത്തിറങ്ങരുത്. കറുപ്പിനോട് കലി കയറിയിരിക്കുകയാണ്’ – സതീശന്‍ പരിഹസിച്ചു.