നിലവിൽ പെൻഷൻ കൊടുക്കാൻ പോലും കാശില്ല, രണ്ടാം പിണറായി സർക്കാർ പോരാ, കഴിവില്ലാത്ത പ്രതിപക്ഷവും

തിരുവനന്തപുരം: നിലവിൽ പെൻഷൻ കൊടുക്കാൻ പോലും സര്‍ക്കാരിന്‍റെ കയ്യില്‍ കാശില്ല, പ്രതിപക്ഷത്തിന്‍റെ കഴിവില്ലായ്മയാണ് ഈ സർക്കാറിന്‍റെ നേട്ടം. സർക്കാരിനേയും പ്രതിപക്ഷത്തേയും വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ.

രണ്ടാം പിണറായി സർക്കാർ പോര. കിറ്റും പെൻഷനും ആണ് ഒന്നാം ഒന്നാം സർക്കാരിനെ ജയിപ്പിച്ചത്. എന്നാൽ രണ്ടാം പിണറായി സർക്കാരിന് ക്ഷേമപെൻഷൻ കൊടുക്കാൻ പോലും കാശില്ല. വി ഡി സതീശൻ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്നും, ചെന്നിത്തല മാന്യൻ ആയിരുന്നെന്നും , ഒരു ചുക്കും ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലായെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിക്ക് കർത്തായുടെ കരിമണൽ കമ്പനിയുമായി ബന്ധമുണ്ടെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു. കർത്തായുമായി തനിക്ക് നേരത്തെ പരിചയമുണ്ട്. വീണയുടെ കമ്പനിയുമായി ചില ഇടപാടുകളും സഹായങ്ങളും ഉണ്ടെന്ന് 10 വർഷം മുമ്പ് കർത്ത പറഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടർ സേവനത്തിന് പ്രതിഫലം കൊടുക്കുന്നുണ്ടെന്നും പറഞ്ഞിട്ടുണ്ട്. പിണറായി വിജയന്‍റെ മകൾ തെറ്റ് ചെയ്തെങ്കിൽ അന്വേഷണത്തിൽ പുറത്ത് വരട്ടെ എന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേര്‍ത്തു.