വിദേശനാണയ വിനിമയ ചട്ടലംഘനം, പേയ്ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചു

മുംബൈ. വിദേശനാണയ വിനിമയചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ ആര്‍ബിഐ അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് പേയ്ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ രാജിവെച്ചത്.

നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ എന്നി സ്ഥാപനങ്ങളില്‍ നിന്നാണ് വിജയ് ശര്‍മ രാജിവെച്ചത്. പേയ്ടിഎം ഇടപാടുകള്‍ നിര്‍ത്തിവെക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിജയ് ശേഖര്‍ രാജിവെച്ചത്.

മാര്‍ച്ച് 15ന് ശേഷം പേടിഎം ബാങ്ക് സേവിങ്‌സ്, കറന്റ് അക്കൗണ്ടുകള്‍, വോലറ്റ്, ഫാസ്ടാഗ്, നാഷനല്‍ മൊഹിലിറ്റ് കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതാണ് ആര്‍ബിഐ വിലക്കിയത്.