വിരാട് കോഹ്‌ലിക്കും അനുഷ്കയ്ക്കും പെൺകുട്ടി ജനിച്ചു, ആശംസയുമായി ആരാധകർ

കാത്തിരിപ്പിന് വിരാമമായി. വിരാട് കോഹ്‌ലിക്കും അനുഷ്ക ശർമയ്ക്കും പെൺകുട്ടി ജനിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിരാട് കോഹ്‌ലി തന്നെയാണ് ആ വാർത്ത അറിയിച്ചത്.ജനുവരി ആദ്യം കുഞ്ഞു വരും എന്ന് നേരത്തെ തന്നെ വിരാടും അനുഷ്‌കയും അറിയിച്ചിരുന്നു. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും വിരാട് അറിയിക്കുന്നു

ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്ന എന്ന വാർത്ത സന്തോഷത്തോടെ അറിയിക്കുന്നു. നിങ്ങളുടെ പ്രാർഥനക്കും സ്നേഹത്തിനും ആശംസകൾക്കും നന്ദി. അനുഷ്കയും കുഞ്ഞും സുഖമായിരിക്കുന്നു. ജീവിതത്തിലെ പുതിയൊരു അധ്യായം തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ. ഈ അവസരത്തിൽ ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”, കോലി ട്വീറ്റ് ചെയ്തു.

കോഹ്ലിയും അനുഷ്‌കയും നാളുകളുടെ പ്രണയത്തിനൊടുവിലാണ് വിവാഹിതർ ആയത്.ഡിസംബർ 11നായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമയും വിവാഹിതരാകുന്നത്.ഇറ്റലിയിൽവെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമറിഞ്ഞ രഹസ്യവിവാഹമായിരുന്നു വിവാഹം നടന്നത്.വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിരാട് അനുഷ്‌ക അഥവവിരുഷ്‌’ചിത്രങ്ങൾ വൻ ഹിറ്റായി.വിവാഹം ബന്ധുക്കൾ മാത്രം പങ്കെടുത്ത രഹസ്യ ചടങ്ങായിരുന്നുവെങ്കിലും അതിന് പിന്നാലെ വിവാഹ വിരുന്ന് ഇരുവരും സംഘടിപ്പിച്ചു.വിവാഹ വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു