പ്രദീപിന്റേത് അപകടമരണം, സ്കൂട്ടർ നിയന്ത്രണം വിട്ട് ട്രാക്ക് മാറി ലോറിയിൽ തട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ

എസ്.വി പ്രദീപിന്റെ മരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. മരണത്തിന്റെദുരൂഹത ഇപ്പോഴും നിലനിൽക്കുകയാണ്. അപകടത്തിനിരയായ ടിപ്പർ ലോറി നെയ്യാറ്റിൻകരയിൽ നിന്നുള്ളതാണെന്ന വിവരമാണ് പുറത്തുവരുന്നത്. മരണത്തിൽ ദുരൂഹത ഇല്ലെന്നും ഇത്  അപകട മരണം ആണെന്നുമാണ് ഒരുകൂട്ടരുടെ വാദം.

ടിപ്പർ ലോറി റോഡിൽ ശരിയായ ട്രാക്കിലൂടെ പോവുകയായിരുന്നു എന്നും പ്രദീപിന്റെ സ്കൂട്ടർ എതിർ ട്രാക്കിലൂടെ സമാന്തിരമായി വരികയായിരുന്നു എന്നും പറയുന്നു. മുന്നിൽ പോയ ഒരു ബൈക്ക് പെട്ടെന്ന് പ്രദീപ് സഞ്ചരിച്ചതിന്റെ ഭാഗത്തേക്ക് ചേർന്ന് വന്നപ്പോൾ അതിൽ ഇടിക്കാതെ വീണ്ടും ടിപ്പർ ലോറി പോയികൊണ്ടിരിക്കുന്ന ട്രാക്കിന്റെ ഭാഗത്തേക്ക് പ്രദീപ് സ്കൂട്ടർ വെട്ടിക്കുകയായിരുന്നു. കൃത്യമായ ട്രാക്കിലൂടെ ഓടിയ ടിപ്പറിന്റെ ട്രാക്കിലേക്ക് പ്രദീപ് സഞ്ചരിച്ച സ്കൂട്ടർ കയറുകയായിരുന്നു.

പ്രദീപിന്റെ സ്കൂട്ടർ ടിപ്പർ ലോറിയുടെ ട്രാക്കിലേക്ക് കയറിയപ്പോൾ ടിപ്പറിന്റെ മുൻ ഭാഗം കടന്നു പോയിരുന്നു. ടിപ്പറിന്റെ നടുവ് ഭാഗത്തേക്ക് ചെന്ന് മുട്ടിയ സ്കൂട്ടർ തെറിച്ച് പോയി. അപകടം നടന്ന് പ്രദീപ് റോഡിലേക്ക് വീണത് ടിപ്പറിന്റെ പിൻ ചക്രങ്ങൾക്ക് അടിയിലേക്കായിരുന്നു.ഈ സമയത്തും ടിപ്പർ അതുവരെ സഞ്ചരിച്ച ട്രാക്കിൽ തന്നെ ആയിരുന്നു എന്നും ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.ഏതായാലും ടിപ്പർ കേരളം വിട്ടു പോയി എന്നാണ്‌ സൂചന എന്നും ഡ്രൈവർ ഭയപ്പാടിലാണ്‌ എന്നും ഡ്രൈവർമാർ പറയുന്നു.