വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗം യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു, അഡ്മിനെ അറസ്റ്റ് ചെയ്ത് പൊലീസ്

വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗം ചെയ്‌ത കുറ്റത്തിന് അഡ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു. യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തിൽ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതിന് വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തത്.സഹാബുദ്ദീൻ അൻസാരി എന്നയാളാണ് അറസ്റ്റിലായത്. യോഗിയെ അപമാനിച്ച മുസ്‌ലിം അൻസാരി എന്നയാളെ തിരയുകയാണെന്നു പൊലീസ് പറഞ്ഞു.

നാടിന്റെ വികസനവും പൊതുപ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ജനപ്രതിനിധികൾ അടക്കമുള്ളവരുള്ള അനൗദ്യോഗിക ഗ്രൂപ്പിൽ ഓഗസ്റ്റ് നാലിനായിരുന്നു യോഗിയെ അപമാനിക്കുന്ന തരത്തിൽ യുവാവ് പ്രതികരിച്ചത്. തുടർന്ന് എക്സ്‌ പ്ലാറ്റ്‌ഫോം (ട്വിറ്റർ) വഴിയാണ് പൊലീസിന് പരാതി ലഭിച്ചത്. ഐടി നിയമപ്രകാരവും ക്രിമിനൽ നിയമപ്രകാരവും കേസ് എടുക്കുകയായിരുന്നു.