തൃശൂർ മൂൾമുനയിൽ,10000 BJP വോട്ടുകൾ ആർക്കു കിട്ടും,ശ്രീശൻ അടിയാട്ട് കലമുടയ്ക്കുമോ

തൃശൂരിലെ ബിജെപി വിമതന്മാർ ആർക്ക് വോട്ട് ചെയ്യും.സുരേഷ് ഗോപിയുടെ ജയം കാത്തിരിക്കുന്ന കേരളത്തിലെ അദ്ദേഹത്തിന്റെ ആരാധകർക്ക് നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു വിവരമാണിപ്പോൽ പങ്കുവയ്ക്കുന്നത്.

ബിജെപിയേ സംബന്ധിച്ച് തൃശൂരിലെ ചരിത്ര വിജയം കപ്പിനും ചുണ്ടിനും ഇടയിൽ നില്ക്കുകയാണ്‌. ശരിക്കും വിജയം ഇവിടെ 3 മുന്നണികൾക്കും കയ്യാലപുറത്താണ്‌. ഒരു ലക്ഷം വോട്ടിന്റെ പിറകിൽ കിടന്ന ബിജെപിയേ സുരേഷ് ഗോപി എന്ന ക്രൗഡ് പുള്ളർ ഇപ്പോൾ ഒറ്റയടിക്ക് മുന്നിൽ എത്തിച്ചു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടം തന്നെയാണ്‌. എന്നാൽ വിജയം ഇങ്ങിനെ കപ്പിനും ചുണ്ടിനും ഇടയിൽ നില്ക്കുമ്പോൾ ഓരോ വോട്ടും സുരേഷ് ഗോപിക്ക് അതി നിർണ്ണായകമാണ്‌.

ഇവിടെയാണ്‌ ബിജെപിയിൽ നിന്നും പുറത്താക്കിയ ഒരു വൻ സംഘത്തിന്റെ വോട്ട് ആർക്ക് പോകും എന്ന ചോദ്യം. അടിച്ചോടിച്ച പാർട്ടിയുടെ സ്ഥനാർഥിക്ക് പുറത്താക്കപ്പെട്ടവർ വോട്ട് ചെയ്യുമോ? പുറത്ത് നില്ക്കുന്നവർ നിസാരക്കാരല്ല. അവരെ അറിയുമ്പോൾ കേരളത്തിലെ ബിജെപി സമൂഹം ഒന്ന് ചങ്കിടിക്കും.മുൻ ബി. ജെ. പി ജില്ലാ പ്രസിഡന്റ്‌ ശ്രീശൻ അടിയാട്ടിന്റെ നേതൃത്വത്തിൽ ഉള്ളവരാണ്‌. മുൻ ജില്ലാ പ്രസിഡന്റ് എന്ന് പറഞ്ഞാൽ പോരാ.. കൊടുത്തും വാങ്ങിയും ഒരു കാലത്ത് തൃശൂരിൽ ബിജെപിയെ വളർത്തി വലുതാക്കിയവരാണിവർ. മരണം മുന്നിൽ കണ്ട് ആക്രമണത്തിനിരയാവർ. എതിരാളികൾക്ക് തിരിച്ചടികൾ നല്കി പാർട്ടിക്ക് വേണ്ടി ജയിലിൽ കിടന്നവർ. കുടുംബവും ഭാവിയും എല്ലാം പാർട്ടിയായി കണ്ട ബലിദാനികളുടെ പരമ്പര.

മുൻ ബി. ജെ. പി ജില്ലാ പ്രസിഡന്റ്‌ ശ്രീശൻ അടിയാട്ടിനെ പാർട്ടിയിൽ ഇത്തവണയും ഉൾപ്പെടുത്താൻ നിലവിലെ പാർട്ടി സംസ്ഥാന നേതൃത്വം തയ്യാറാകാതത്താണ് നിലവിൽ സുരേഷ് ഗോപിയുടെ വിജയത്തിന് കടിഞ്ഞാൺ ഇടുന്നത്. മുൻ ആർ. എസ്. എസ് വിസ്താരക്കും, കാര്യവാഹകുമായിരുന്ന ശ്രീശൻ അടിയാട്ട് ആർ. എസ്. എസ് നിർദേശപ്രകാരമാണ് ബി. ജെ. പി യിൽ പ്രവർത്തനം തുടങ്ങിയത്. രണ്ടുതവണ തൃശ്ശൂർ ബി. ജെ. പി ജില്ലാ പ്രസിഡണ്ട് ആയി പ്രവർത്തിച്ച ശ്രീശൻ അടിയാട്ട് തൃശൂരിലെ സംഘപരിവാറിന്റെ തലയെടുപ്പും കരുത്തനുമാണിപ്പോഴും.മാത്രമല്ല നരേന്ദ്ര മോദിയുമായി 10 കൊല്ലം മുമ്പേ ശ്രീശനു അടുത്ത ബന്ധമാണ്‌. മോദിക്കൊപ്പം സ്വകാര്യ പരിപാടികളിൽ പൊലും പങ്കെടുത്ത ആളാണ്‌ ഇദ്ദേഹം.

എന്നിട്ടും അദ്ദേഹത്തേ പാർട്ടിയിൽ എടുക്കാൻ നിലവിലെ നേതൃത്വം തയ്യാറാകാത്തത് സുരേഷ് ഗോപിക്ക് ലഭിക്കുന്ന മോശമായ സന്ദേശങ്ങൾ തന്നെ ആണ്‌. ബി. ജെ. പി ജില്ലാ പ്രസിഡണ്ട് ആയി പ്രവർത്തിച്ച ശ്രീശൻ അടിയാട്ടിന്റെ നേതൃത്വത്തിലാണ് ബി. ജെ. പി അംഗത്വം തൃശൂർ ജില്ലയിൽ ഒരു ലക്ഷത്തിൽ പരം ആക്കാൻ സാധിച്ചത്. പി. പി. മുകുന്ദൻ സംഘടന സെക്രട്ടറിയും , സി. കെ. പത്മനാഭൻ സംസ്ഥാന പ്രസിഡന്റും , ശ്രീശൻ അടിയ്യാട്ട് തൃശൂർ ജില്ലാ പ്രസിഡന്റുമായിരുന്ന കൂട്ടുക്കെട്ട് തൃശൂരിൽ നടത്തിയ പാർട്ടിയുടെ വളർച്ച എൽ. ഡി. എഫ്, യുഡിഎഫ് ക്യാമ്പുകളിൽ ഇനിയും വിട്ടുമാറാത്ത ചർച്ചാ വിഷയമാണ്.

പാതിനായിരക്കണക്കിന് അണികളുടെ പിന്തുണയുള്ള ശ്രീശൻ അടിയാട്ട് കഴിഞ്ഞപതിനാല് വർഷത്തോളം പാർട്ടിയിലേക്ക് തിരിച്ചു വരാനായി കാത്തിരുന്നു. വിമതരും പുറത്താക്കിയവരും തൃശൂരിലെ 10000ത്തോളം വോട്ടുകളിൽ വൻ സ്വാധീനം ഉള്ളവരാണ്‌. ഈ 10000 വോട്ടുകൾ താമരയ്ക്ക് വീണില്ലെങ്കിൽ തൃശൂരിലെ ചരിത്രം മാറ്റാൻ ബിജെപിക്കും സുരേഷ് ഗോപിക്കും സാധിക്കുമോ..ഇത് വൻ വൻ… ചോദ്യമാണിപ്പോൾ.

ഇതിനിടയിൽ ഇലക്ഷനിൽ വേറെയും ചില അമിട്ടുകൾ പൊട്ടിച്ച് മുൻ ബിജെപി സംസ്ഥാന സിക്രട്ടറി സി.കെ പി പത്നമാഭൻ രംഗത്ത് വന്നു.അദാനിയല്ല, അദ്വാനിയാണ് ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചതെന്നത് എല്ലാവര്‍ക്കും ഓര്‍മ്മവേണമെന്ന് ബി.ജെ.പി. ദേശീയസമിതി അംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. മുന്‍കാല തിരഞ്ഞെടുപ്പ് അനുഭവങ്ങള്‍ ‘മാതൃഭൂമി’യുമായി പങ്കുവെക്കുന്നതിനിടെയാണ് ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റുകൂടിയായ സി.കെ.പി. ഇങ്ങനെ പറഞ്ഞത്.

പഴയതലമുറയുടെ ത്യാഗമാണ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതെന്ന് ഇന്ന് പലരും മറക്കുന്നു.തനിക്ക് പഴയകാല നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കാനായി എന്നതുതന്നെ വലിയ അനുഭവമാണ്. അതിന്റെ ഓര്‍മ്മകള്‍പോലും ഇന്നും നല്‍കുന്ന ഊര്‍ജം ചെറുതല്ല. ഇപ്പോള്‍ വഹിക്കുന്ന ദേശീയസമിതി അംഗം എന്ന സ്ഥാനത്തേക്കാള്‍ 1997 മുതല്‍ ആറുവര്‍ഷം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായിരുന്നയാള്‍ എന്നറിയപ്പെടാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു.

സി.കെ പത്മനാഭൻ ഇട്ടതും ഒരു പുകഞ്ഞ് കൊള്ളിയാണ്‌. അതും തിരഞ്ഞെടുപ്പ് സമയത്ത്. സി.കെ പത്മനാഭനും തൃശൂരിലെ വിമതന്മാരും തമ്മിൽ ബന്ധം ഉണ്ട്. തൃശൂരിലെ പുറത്താക്കപ്പെട്ട ശ്രീശൻ അടിയാട്ട് ജില്ലാ പ്രസിഡന്റായി ഇരുന്നതും സി.കെ പി സംസ്ഥാന പ്രസിഡന്റായിരുന്ന സമയത്താണ്‌.വി. മുരളീധരൻ സംസ്ഥാപ്രസിഡന്റ്‌ ആയിരിക്കുന്ന കാലത്താണ് ചില തെറ്റിദ്ധാരണകളുടെ പുറത്താണ് ശ്രീശൻ അടിയാട്ടിനെയും സംഘത്തിനെയും പാർട്ടിയിൽ നിന്ന് മാറ്റിനിർത്തിയത്.വ്യക്തമായ കാരണങ്ങളില്ലാതെ ഏഴു വർഷം സസ്പെൻഷൻ കാലാവധി പൂർത്തിയാക്കിയിട്ടും, പത്തോളം വർഷക്കാലമായി കാത്തിരിക്കുകയാണ് തൃശൂരിലെ ബിജെപിയുടെ മുൻ ജില്ലാ പ്രസിഡന്റ് ശ്രീശൻ അടിയാട്ടും കൂട്ടരും. എന്നാൽ ബിജെപി സംസ്ഥാന നേതൃത്വം ആകട്ടേ ശ്രീശനേയും കൂട്ടരേയും സ്വീകരിക്കാൻ പാർട്ടിയുടെ വാതിൽ തുറക്കുന്നില്ല. പുറത്താക്കിയിട്ട് 10 കൊല്ലം കഴിഞ്ഞിട്ടും പാർട്ടിയുടെ വാതിലിൽ മുട്ടുകയാണിവർ.

തൃശൂരിൽ ഗ്രൂപ്പ്‌ സമവാക്യങ്ങളുടെ ഭാഗമായി മാറ്റിനിർത്തപ്പെട്ട ശ്രീശൻ അടിയാട്ട് ഉൾപ്പടെ പതിനായിരകണക്കിന് പാർട്ടി പ്രവർത്തകർ. മാറ്റിനിർത്തപെട്ടവരുമായി ഇലക്ഷന്റെ പ്രാഥമിക ഘട്ടത്തിൽ സുരേഷ് ഗോപി ചില അനുനയ സമ്പർക്കങ്ങൾ നടത്തിയെങ്കിലും സുരേഷ് ഗോപിക്കും ഇവരെ പാർട്ടിയിൽ തിരികെ എത്തിക്കാൻ ആയില്ല. പഴയതും പുതിയതുമായ എല്ലാ പ്രവർത്തകരെയും ഉൾപ്പെടുത്തി മാതൃക യാകണമെന്ന് ബിജെപി യോട് ആർ. എസ്.എസ് നിലപാട് പറഞ്ഞെങ്കിലും നിലവിലെ സംസ്ഥാന നേതൃത്വത്തിനൊ, സുരേഷ് ഗോപിക്കൊ കഴിയാതിരുന്നത് ഇലക്ഷനിൽ തൃശൂർ പാർലിമെന്ററി മണ്ഡലത്തിൽ വലിയ തിരിച്ചടിയാകും.

ഇതിനിടെ ശ്രീശൻ അടിയാട്ടിനേയും കൂട്ടരേയും സ്വാധീനിക്കാൻ ഇടത് വലത് മുന്നണികൾ വല എറിയുകയാണ്‌. 10000ത്തോളം വോട്ടുകൾ ഇവരിലൂടെ ആർക്ക് വീഴും എന്ന് ഏറ്റവും കണ്ടറിയണം. ഒരു അനുനയത്തിൽ തീരുന്ന കാര്യങ്ങൾക്കായി ഇവർ വർഷങ്ങളായി ബിജെപിയുടെ വാതിലിൽ മുട്ടിയിട്ടും തുറക്കുന്നുമില്ല