മൂന്നാം വിവാഹക്കാരനോടൊപ്പം ജീവിക്കാനായി നാല് വയസ്സുള്ള മകനെഉപേക്ഷിച്ച മാതാവ് അറസ്റ്റിൽ

കേരളത്തിൽ മക്കളയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം പോകുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നു.കാമുകനൊപ്പം പോകാനായി നാലുവയസ്സുള്ള മകനെ കടയിൽ ഉപേക്ഷിച്ചുപോയ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റുചെയ്തുവർക്കലയിലാണ് സംഭവം

കഴിഞ്ഞമാസം നടന്ന സംഭവത്തിൽ തിരുവല്ല കുറ്റപ്പുഴ സ്വദേശിനിയും ചമ്പക്കുളം സ്വദേശിയുടെ ഭാര്യയുമായ വിദ്യ(26),ഹരിപ്പാട് മണ്ണാറശാല കോളാറ്റുപടിറ്റതിൽ ഉണ്ണിക്കണ്ണൻ(32)എന്നിവരാണ് പിടിയിലായത്.വാടകവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പോലിസ് പിടികൂടുകയായിരുന്നു.അമ്പലത്തിൽ പോയി താലികെട്ടിയശേഷമാണ് ഇവർ ഒളിവിൽ താമസിച്ചിരുന്നത്.ഉണ്ണിയുടെ മൂന്നാമത്തെ വിവാഹമാണിതെന്ന് പോലീസ് പറഞ്ഞു

ചെറുതന സ്വദേശിയുമായുള്ള രണ്ടാം വിവാഹത്തിൽ നാലു വയസ്സുള്ള ഒരു മകളുണ്ട് അവരെ ഉപേക്ഷിച്ചാണ് വിദ്യക്കൊപ്പം കൂടിയത്.ആദ്യ വിവാഹം മുതുകുളം സ്വദേശിനിയുമായിട്ടായിരുന്നു.വിദ്യയുടെ മകനെ കടയിൽ ഉപേക്ഷിച്ച് ഇരുവരും കടക്കുകയായിരുന്നു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എടത്വാ പോലീസാണ് സ്വകാര്യ സ്ഥാപനത്തിൽനിന്ന് കുഞ്ഞിനെ വിദ്യയുടെ ഭർത്താവിന് കൈമാറി