വിളക്ക് വെയ്ക്കുന്ന നേരത്ത് ഈ മരമോന്ത കണ്ട് മടുത്തു, ഇയാൾ കേറിയേ പിന്നെ ഒരോണം, ക്രിസ്മസ്, വാവ് മര്യാദക്ക് കൂടിയോ, മുഖ്യമന്ത്രിക്കെതിരെ വീട്ടമ്മ

മലയാളികളെ സംബന്ധിച്ചിടത്തോളം വൈകുന്നേരം ആറ് മണി എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഭീകര സമയമാണ് എന്ന തെളിച്ച് പറഞഞ പ്രജകൾ രംഗത്ത് വന്ന് തുടങ്ങി.ജനത്തിനു വല്ല ഉപകാരവും ഇതുകൊണ്ട് ഇന്നു വരെ കിട്ടിയിട്ടുണ്ടോ? വിരട്ടലും, ധാർഷ്ട്യവും,തലക്കനവും കാണാൻ മാത്രം ഈ സമയം എന്ന് വ്യാപകമായി ജനം പ്രതികരിക്കുന്നു. ഇപ്പോൾ ഇതാ വീട്ടമ്മയുടെ വൈറൽ ഡയലോഗുകൾ മുഖ്യമന്ത്രിക്കെതിരെ.

ഏവരും വലിയ സമ്മര്‍ദ്ദത്തോടെയാണ് ഈ വാര്‍ത്താ സമ്മേളനത്തിനായി കാത്തിരിക്കുന്നത്.ഒരു ആശ്വാസ വാര്‍ത്ത പോലും വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഓരോ ദിവസവും ഉയരുന്ന കോവിഡ് രോഗികളുടെ കണക്ക്.അതും പ്രായവും പേരും എല്ലാം സഹിതം.ഇതിന്റെ ഒന്നും ഒരു കാര്യവും ഇല്ലെന്ന് പറയുകയാണ് ഒരു വീട്ടമ്മ.ഒരു മുഖ്യമന്ത്രി ചെയ്യേണ്ട കാര്യമേ അല്ല ഇതെന്നാണ് അവര്‍ പറയുന്നത്.അമേരിക്കൻ പ്രസിഡന്റ് പോലും എത്ര മര്യാദയായാണ്‌ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നത്.പിന്നെയാണോ ഒരു ചിന്ന മുഖ്യൻ

മുഖ്യമന്ത്രിയെ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും. ഓഫീസില്‍ കയറിയിറങ്ങി നടന്നവളെ മുഖ്യമന്ത്രിക്ക് അറിയാന്‍ മേലെന്നാണ് പറയുന്നത്.സരിത സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയിട്ടില്ല.എന്നാല്‍ സ്വപ്‌നയുടെ കാര്യം ചോദിച്ചാല്‍ മുഖ്യമന്ത്രിക്ക് വലിയ ചതുര്‍ത്തി പോലെയാണ്.വൈകുന്നേരം സന്ധ്യക്ക് വിളക്ക് സമയത്ത് ഈ മരമോന്ത കണ്ട് മടുത്തു. പിണറായി അധികാരത്തില്‍ കയറിയതില്‍ പിന്നെ ഒരു ഓണം ഇല്ലാതായി. ബലി തര്‍പ്പണം വരെ മുടങ്ങി.ഈ കാലന്‍ കസേരയില്‍ കയറിയതോടെ ഇനി വരാന്‍ ബാക്കിയൊന്നുമില്ലെന്നും വീട്ടമ്മ പറയുന്നു.വീഡിയോ സ്റ്റോറി കാണാം;

ഈ പ്രതികരണ വീഡിയോക്ക് കീഴേ ആയിരങ്ങളാണ്‌ മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കുന്നത്. സർക്കാരിന്റെയും പാർട്ടിയുടേയും സൈബർ പട രംഗത്ത് വന്നു എങ്കിലും കമന്റുകൾ അധികവും മുഖ്യമന്ത്രിക്ക് എതിരേ തന്നെ.വീഡിയോ ഞായറാഴ്ച്ച രാത്രിയിൽ പോസ്റ്റ് ചെയ്തു എങ്കിലും സൈബർ പടയാളികൾ വാളെടുത്തത് തിങ്കളാഴ്ച്ച രാവിലെ മുതലാണ്‌. അവരും രൂക്ഷമായ രീതിയിൽ ഈ അഭിപ്രായം പങ്കുവയ്ച്ച സ്ത്രീയേ അശ്ലീലകരമായും കേട്ടാൽ അറക്കും വിധവും ആക്ഷേപിക്കുകയായിരുന്നു.അഭിപ്രായം പറഞ്ഞത് സ്ത്രീ എന്ന പരിഗണന പോലും ഇല്ലാതെ വലിയ അധിക്ഷേപമാണ്‌ നടക്കുന്നത്.അതും മുഖ്യമന്ത്രിയേ സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ പാർട്ടിക്കാർ തന്നെ.