ചതിക്കാന്‍ ശ്രമിച്ച കാമുകനെ വിളിച്ചു വരുത്തി കഴുത്തില്‍ കുത്തി, വെഞ്ഞാറമൂട് സ്വദേശിനിയായ കാമുകി പിടിയില്‍

തിരുവനന്തപുരം: പലപ്പോഴും പ്രണയ പരാജയത്തിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും ആക്രമിക്കപ്പെടുന്നത് യുവതികളാണ്. ഇത്തരത്തില്‍ പല വാര്‍ത്തകളും പുറത്തെത്താറുണ്ട്. കാമുകന്മാരാല്‍ ജീവന്‍ നഷ്ടപ്പെട്ട പല യുവതികളുടെയും വാര്‍ത്തകള്‍ പുറത്ത് എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ ചതിക്കാന്‍ നോക്കിയ കാമുകനെ കാമുകി അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്.

തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. യുവാവിനെ കാമുകി കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. മംഗലാപുരം സ്വദേശിയായ നിധീഷിനാണ് കുത്തേറ്റത്. ഇയാളെ കോരാണ് ജംക്ഷനില്‍ വിളിച്ചു വരുത്തിയ ശേഷം യുവതി കഴുത്തില്‍ കത്തി ഉപയോഗിച്ച് കുത്തി പരുക്ക് ഏല്‍പ്പിക്കുകയായിരുന്നു. വെഞ്ഞാറമൂട് സ്വദേശിനി രശ്മിയാണ് നിധീഷിനെ കുത്തിയത്. സംഭവത്തിന് പിന്നാലെ രശ്മിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

നിധീഷുമായി താന്‍ അടുപ്പത്തില്‍ ആയിരുന്നു എന്ന് യുവതി പറഞ്ഞു. എന്നാല്‍ നിധീഷ് തന്നെ ചതിക്കാന്‍ ശ്രമിച്ചു എന്നും അതിനാലാണ് ആക്രമിച്ചത് എന്നും യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ നിധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.