മകന്‍ ഓടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം

പുത്തൂര്‍: മകന്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം. വെണ്ടാര്‍ രഞ്ജിത് ഭവനില്‍ പരേതനയാ രഞ്ജിത്തിന്റെ ഭാര്യ സുനില്‍ കുമാരി(45) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20ന് കരിമ്പിന്‍പുഴയില്‍ കുന്നത്തൂര്‍ പാലത്തിനു സമീപമായിരുന്നു അപകടം.

വെണ്ടാര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടര്‍ റോഡിലേക്ക് കുഴികണ്ട് പെട്ടിന്ന് ബ്രേക്ക് ചെയ്തപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതായിരിക്കുമെന്നാണ് നിഗമനം. സ്‌കൂട്ടറില്‍ മറ്റേതെങ്കിലും വാഹനം ഇടിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചുള്ള സൂചന ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന സുനില്‍ കുമാരി റോഡിലേക്ക് തെറിച്ച് തലയിടിച്ച് വീഴുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സുനില്‍ കുമാരിയുടെ മകന്‍ സഞ്ജയ് രഞ്ജിത്തും വീണെങ്കിലും ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മക്കള്‍: സ്‌നേഹ രഞ്ജിത്ത്, സഞ്ജയ് രഞ്ജിത്ത്,