സിക്ക വൈറസ് കോവിഡ് വൈറസിനേക്കാള്‍ അപകടകാരി; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധന്‍

കേരളത്തില്‍ വ്യാപകമായി പടര്‍ന്നു കൊണ്ടിരിക്കുന്ന സിക്ക വൈറസ് ബാധ കോവിഡിനേക്കാള്‍ അപകടകാരിയെന്ന് ആരോഗ്യവിദഗ്ധന്‍. വൈറസ് വ്യാപനത്തില്‍ അതീവ ശ്രദ്ധവേണമെന്ന് മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. നരേഷ് ഗുപ്ത പറഞ്ഞു.

പ്രാദേശിക തലത്തിലാണ് സിക്കയുടെ നിലവിലെ വ്യാപനം. എന്നാല്‍ ഇത് വര്‍ദ്ധിക്കാം. വൈറസ് വ്യാപനം രൂക്ഷമായാല്‍ അത് കേരളത്തിലെ നിലവിലെ സാഹചര്യം സങ്കീര്‍ണമാക്കും. സംസ്ഥാനത്ത് കൊറോണ വ്യാപനം അയവില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ സിക്ക വൈറസ് വ്യാപിക്കുന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക തലത്തിലാണ് രോഗവ്യാപനം എങ്കിലും സൂക്ഷ്മ നിരീക്ഷണം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.