പ്ലൈവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ്.

പ്ലൈവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ് .100 കോടിയുടെ ജി.എസ്.ടി വെട്ടിപ്പാണ് കണ്ടെത്തിയത്.പെരുമ്പാവൂരിലെ ചില പ്ലൈവുഡ് ഫാക്ടറികൾ കേന്ദ്രീകരിച്ച് കോടികളുടെ (ജിഎസ്ടി) വെട്ടിപ്പ്. സെൻട്രൽ ജിഎസ്ടി ഇന്റലിജൻസ് ആണ് കോടികളുടെ വെട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. പേരിനു മാത്രം ജിഎസ്ടി റജിസ്ട്രേഷൻ ഉള്ള ചിലരുടെ ബില്ലുകൾ ഉപയോഗിച്ച് പ്ലൈവുഡും പ്ലൈവുഡ് നിർമാണത്തിനുപയോഗിക്കുന്ന വെനീറും ഇതര സംസ്ഥാനങ്ങളിലേക്കു കയറ്റിയയച്ചാണു തട്ടിപ്പു നടത്തിയത്. തട്ടിപ്പ് നടത്തിയ സംഘം പിടിയിലായിട്ടുണ്ട്. പെരുമ്ബാവൂര്‍ വല്ലം സ്വദേശി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. കോയമ്ബത്തൂര്‍, ബംഗളൂരു, ഹൈദരാബാദ്, സേലം എന്നിവിടങ്ങളില്‍ ജിഎസ്ടി ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ പെരുമ്ബാവൂരില്‍ നിന്നുമുള്ള ബില്ലുകള്‍ പിടിച്ചെടുത്തിരുന്നു. ഈ ബില്ലുകള്‍ ഉപയോഗിച്ച്‌ ജിഎസ്ടി ഇന്‍പുട് ടാക്‌സ് ക്രഡിറ്റ് എടുത്തുവെന്നും ബില്ലില്‍ പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നല്ല ചരക്കുകള്‍ വാങ്ങിയതെന്നും ഇവിടത്തെ വ്യാപാരികള്‍ സമ്മതിച്ചിട്ടുണ്ട്.വ്യാജ ബില്ലുകളിൽ പ്രതിദിനം മുപ്പതിലധികം ലോഡ് ചരക്കുകൾ പെരുമ്പാവൂരിൽനിന്നു പോയതായാണ് റിപ്പോർട്ട്.

https://youtu.be/EHDFVsHUXBE