പ്രിയങ്കയ്ക്ക് വേണ്ടി ജ്വല്ലറി തന്നെ അടപ്പിച്ചു.

പ്രിയങ്കയ്ക്ക് വേണ്ടി ജ്വല്ലറി തന്നെ അടപ്പിച്ചു. പ്രതിശ്രുത വരൻ ആള് ചില്ലറക്കാരനല്ല

പ്രിയങ്കയ്ക്കയ്ക്ക് വേണ്ടി വിവാഹനിശ്ചയ മോതിരം വാങ്ങാൻ പ്രതിശ്രുത വരൻ നിക്ക് ജോനാസ് ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു ജ്വല്ലറി തന്നെ അടപ്പിച്ചതായാണ് റിപ്പോർട്ട്. പ്രിയങ്കയുടെ കാര്യത്തിൽ താൻ അത്രയും സീരിയസ് ആണെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുകയാണ് നിക്ക്. നിക്കിനെ ഇതിനുമുമ്പൊരിക്കലും ഇത്രയും സന്തോഷത്തോടെയും ഉത്സാഹത്തോടെയും കണ്ടിട്ടില്ലെന്നാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒന്നടങ്കം പറയുന്നത്. ലണ്ടനിൽ പ്രിയങ്കയുടെ മുപ്പത്തിയാറാം ജന്മദിനാഘോഷങ്ങൾക്കിടെയായിരുന്നു മോതിരം കൈമാറ്റം. ഒക്ടോബറിൽ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. പ്രിയങ്ക ചോപ്രയെക്കാൾ 11 വയസ് കുറവാണ് നിക്ക് ജൊനാസിന്. അമെരിക്കയിലെ വളരെ പ്രശസ്‌തനായ ഗായകനാണ് നിക്ക്.കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപെറ്റിലാണ് ഇരുവരെയും ആദ്യം ഒന്നിച്ച് കാണുന്നത്. പിന്നീട് പല പൊതുപരിപാടികളിലും ഇവർ ഒന്നിച്ചെത്തിയതോടെ പാപ്പരാസികളും ഇവർക്ക് പിന്നാലെയായിരുന്നു. ഇന്ത്യയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ നിക്കും പ്രിയങ്കയും പിന്നീട് ഇന്ത്യൻ മാധ്യമങ്ങളിലും താരമായി മാറി. അതേസമയം വിവാഹവുമായി ബന്ധപ്പെട്ട പ്രിയങ്ക ആരാധകർക്ക് കടുത്ത നിരാശയും നൽകിയിട്ടുണ്ട്. താരം കരാര്‍ ഒപ്പിട്ട ബോളിവുഡ് ചിത്രം ഭാരതില്‍ നിന്ന് പിന്മാറിയതോടെയാണ് ആരാധകർ നിരാശരായത്

https://youtu.be/S8OmPo-Y4mg