മണിക്കൂറുകൾ വേണ്ടി വരുന്ന യാത്ര മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാം; ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ ഞ്യായറാഴ്ച പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ നാളെ തുറക്കുമ്പോൾ അത് ഏറ്റവും കൂടുതൽ പ്രയോജനം ചെയുന്നത് വടക്കൻ കേരളത്തിലെ മലയാളികൾക്കാകും. സ്ഥലങ്ങൾ തമ്മിലുള്ള ദൂരങ്ങൾ കിലോമീറ്ററുകൾക്ക് അപ്പുറം മണിക്കൂർ കണക്കിന് കണക്കാക്കാൻ ഒരുങ്ങുകയാണ് നമ്മുടെ രാജ്യം. പുതിയ ബംഗളൂരു – മൈസൂരു എക്സ്പ്രസ് വേ വരുന്നതോട് കൂടി കർണാടകയിലെ രണ്ട് പ്രധാന നഗരങ്ങളായ ബംഗളൂരുവും മൈസൂരും തമ്മിലുള്ള യാത്രാസമയം 75 മുതൽ 90 വരെ മിനിറ്റുകൾ മാത്രമായി കുറയ്ക്കും. അതായത് 3.5 മുതൽ 4 വരെ മണിക്കൂറുകൾ മാത്രമായിരിക്കും യാത്ര സമയം. ഇത് കൂടാതെ ഇത് മൂന്ന് ദക്ഷണേന്ത്യൻ സംസ്ഥാനങ്ങളുടെ ടൂറിസം മേഖലകളെയും കാര്യമായി സഹായിക്കും.

ബംഗളൂരു – മൈസൂരു എക്സ്പ്രസ് വേ ആരംഭിക്കുന്നതോടെ കർണാടക, തമിഴ്നാട്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലെയും ടൂറിസ്റ്റ് സ്ഥലങ്ങളിലേക്കുള്ള യാത്രാസമയം കുറയ്ക്കും. ഉദാഹരണത്തിന് ഊട്ടി, കൂർഗ്‌, വയനാട് എന്നീ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ബംഗളുരുവിൽ നിന്നുള്ള യാത്രാസമയം 5 മണിക്കൂറുകളിൽ താഴെ മാത്രമായി കുറയും. മാർച്ച്12 നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ബംഗളൂരു – മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുന്നത്.

ബംഗളൂരു – മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുന്നതോട് കൂടി മൈസൂരിൽ നിന്ന് ബെംഗളുരുവിലേക്ക് വെറും 75 മിനിറ്റിൽ എത്താമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി ട്വീറ്റ് ചെയ്തിരുന്നു. ദക്ഷണേന്ത്യയിലെ ഏറ്റവും പ്രശസ്‌ത ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടിയിലേക്ക് ബംഗളുരുവിൽ നാലര മണിക്കൂറുകളിൽ എത്താമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. നിലവിൽ ബംഗളുരുവിൽ നിന്ന് ഊട്ടിയിലേക്കുള്ള യാത്രാസമയം 7 മണിക്കൂറുകളാണ്.

ബംഗളൂരുവിൽ നിന്ന് പ്രശസ്‌ത ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഉള്ള യാത്ര സമയം

ബാംഗ്ലൂരിൽ നിന്ന് കൂർഗിലേക്ക് 3.5 – 4 മണിക്കൂർ (നേരത്തെ ഇത് 6 മണിക്കൂർ ആയിരുന്നു)

ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് 5.5 മണിക്കൂർ (നേരത്തെ ഇത് 8 മണിക്കൂർ ആയിരുന്നു)

ബാംഗ്ലൂരിൽ നിന്ന് വയനാട്ടിലേക്ക് 4 മണിക്കൂർ (നേരത്തെ ഇത് 6 മണിക്കൂർ ആയിരുന്നു)

ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്ക്: 5 മണിക്കൂർ (നേരത്തെ ഇത് 7 മണിക്കൂർ ആയിരുന്നു)

ബാംഗ്ലൂർ നിന്ന് ബന്ദിപ്പൂരിലേക്ക്: 3.5 മണിക്കൂർ (നേരത്തെ ഇത് 5.5 മണിക്കൂർ ആയിരുന്നു)

ബാംഗ്ലൂർ നിന്ന് നാഗരഹോളെയിലേക്ക്: 3 മണിക്കൂർ ((നേരത്തെ ഇത് 5 മണിക്കൂർ ആയിരുന്നു)

 

ഭാരത്മാലാ പരിയോജന (ബിഎംപി) എന്ന കേന്ദ്ര സർക്കാർ പദ്ധതിക്ക് കീഴിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ബംഗളൂരുവിൽ നിന്നുള്ള കൂർഗ്, ഊട്ടി, കൊടൈക്കനാൽ, വയനാട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ഇത് വേഗത്തിലാക്കും. രണ്ട് ഘട്ടങ്ങളിലായാണ് എക്സ്പ്രസ് വേയുടെ നിർമ്മാണം പൂർത്തീകരിച്ചത്. ബംഗളൂരുവിനും-നിദാഘട്ടയ്ക്കുമിടയിലുള്ള 58 കിലോമീറ്റർ ദൂരം ആദ്യഘട്ടത്തിലും നിദാഘട്ടയ്ക്കും-മൈസൂരിവിനുമിടയിലുള്ള 61 കിലോമീറ്റർ രണ്ടാം ഘട്ടത്തിലും പൂർത്തീകരിച്ചിരുന്നു.എക്സ്പ്രസ് വേയിൽ നിരവധി പിറ്റ് സ്റ്റോപ്പുകളും ഉണ്ടാകും. ചന്നപട്ടണയിൽ റോഡരികിൽ 30 ഏക്കറിൽ സൗകര്യങ്ങൾ വികസിപ്പിക്കുന്നുണ്ട്. ഇത് യാത്രക്കാർക്ക് ഫുഡ് കോർട്ടുകൾ, വിശ്രമമുറികൾ, പെട്രോൾ പമ്പ്, ഇവി ചാർജിംഗ് സ്റ്റേഷനുകൾ എന്നീ സൗകര്യങ്ങൾ ഒരുക്കും

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകത്തിൽ പുതിയ പദ്ധതിയെ ബിജെപി ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഏറെ മലയാളികൾ കഴിയുന്ന നഗരങ്ങളാണ് ഇത് എന്നതിനാൽ തന്നെ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്. നാല് റെയിൽവേ ഓവർബ്രിഡ്ജുകൾ, ഒൻപത് പ്രധാനപാലങ്ങൾ, 40 ചെറുകിട പാലങ്ങൾ, 89 അടപ്പാതകളും മേൽപ്പാതകളും നിറഞ്ഞതാണ് ദേശീയപാത 275ന്റെ പുതിയ ഭാഗമെന്നും ഗഡ്കരി ട്വീറ്റ് ചെയ്യുന്നു.

രണ്ട് വ്യത്യസ്ഥമായ ട്വീറ്റുകളിൽ കണക്ടിവിറ്റി പദ്ധതി പ്രകാരം വിനോദസഞ്ചാര മേഖലയെ ഉണർത്തുന്നതിനുള്ള പദ്ധതികളേക്കുറിച്ചും അദ്ദേഹം വാചാലനായി.കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രകൾക്കും വടക്കൻ കേരളത്തിൽ നിന്നും ഊട്ടി, കൂർഗ്, ശ്രീരംഗപട്ടണം, എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരവും സുഗമമാകും. ഇതിലൂടെ ഈ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരത്തിനും വഴി തുറക്കും. 10 വരിയായുള്ള ദേശീയപാത കർണാടകത്തിലെ സുപ്രധാനമായ രണ്ട് നഗരങ്ങൾ തമ്മിലുള്ള ദൂരം കുറയ്ക്കുമെന്നാണ് അവകാശവാദം. 118 കിലോമീറ്റർ ദൈർഖ്യമുള്ള എക്സ്പ്രസ് വേ പദ്ധതിയുടെ മൊത്തം ചെലവ് 8,480 കോടി രൂപയാണ്.