സിദ്ധാർഥേ അമ്മയേ നോക്കാൻ താങ്കൾ പ്രാപ്തൻ അല്ല എന്നുണ്ടോ?ഈ സർക്കാർ സഹായം വേണ്ടെന്ന് വയ്ച്ച് പാവങ്ങൾക്ക് നല്കണം

450 സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്ത് മോശമല്ലാത്ത പ്രതിഫലവും വാങ്ങിയ നടി കെ പി എ സി ലളിതയുടെ സ്വകാര്യ ആശുപത്രിയിലെ ചികിൽസാ ചിലവ് സർക്കാർ ഏറ്റെടുത്തതിനെതിരേ വിമർശവുമായി എഴുത്തുകാരിയായ ഈവ ശങ്കർ. ചോദ്യം കെ പി എ സി ലളിതയോടല്ല..മകൻ സിദ്ധാർഥനോടാണ്‌. സിദ്ധാർഥ് ഭരതൻ…താങ്കൾ എന്റെ സുഹൃത്ത് കൂടിയാണ്‌.താങ്കളുടെ അമ്മയെ നോക്കാൻ താങ്കൾ പ്രാപ്തൻ അല്ല എന്നുണ്ടോ??? താങ്കൾ ഒന്ന് ചുറ്റിലും,ഒന്ന് കണ്ണോടിച്ചു നോക്ക്, വളരെയേറെ കഷ്ടപ്പെടുന്ന, നരകിച്ചു ജീവിക്കുന്ന ഒരുപാടു മനുഷ്യ ജീവിതങ്ങളെ കാണാം. താങ്കളുടെ അമ്മയേ നോക്കാൻ ഖജനാവിലെ പണം എടുത്ത് സർക്കാർ നീട്ടുമ്പോൾ അത് വേണ്ടെന്ന് വയ്ക്കുന്നതകും ഉചിതം എന്നും ഈവ സമൂഹ മാധ്യമത്തിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇദ്ദേഹം നല്ലൊരു അഭിനേത്രിയാണ്,അസുഖം ഭേദമായി ജീവിതത്തിലേക്ക് എത്രയും പെട്ടന്ന് തിരിച്ചു വരാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു..പക്ഷെ ഇവരുടെ ചികിത്സ സർക്കാർ ഏറ്റെടുത്തതിന്റെ പൊരുൾ മനസിലായിട്ടില്ല.ഇത്രയും വർഷങ്ങൾ സിനിമയിൽ അഭിനയിച്ചിട്ടും ഇവർക്ക് ചികിൽസിക്കാൻ കാശില്ലേ???
മകൻ നടനും സംവിധായകനുമാണ്,മാത്രമല്ല, മകനും മകളും സാമ്പത്തിക ഭദ്രതയുള്ളവരാണ്.പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഈ സഹായം govtment നൽകുന്നത്.

സിനിമ ക്കാരുടെ സംഘടന യായ അമ്മയോ അല്ലെങ്കിൽ സഹായിക്കാൻ കഴിവുള്ള കോടിശ്വരന്മാരായ നടന്മാരും നടികളും ഉള്ളപ്പോൾ പാവപെട്ടവരുടെ നികുതി പണം എടുത്തു ധാനികയായ ഇവർക്കു നൽകേണ്ട കാര്യമെന്താണ്??കോവിഡ് എന്നാ മഹാ മാരിയിലൂടെയാണ് ഓരോ മനുഷ്യനും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്,
ഈ അവസ്ഥയിൽ ജീവിക്കാൻ കഴിയാതെ മരുന്നോ ആഹാരമോ മേടിക്കാൻ കഴിവില്ലാത്ത ഒരുപാടു പേർ വല യുന്നുണ്ട്. അവരോടൊന്നും തോന്നാത്ത എന്ത് മെന്മയാണ് നിങ്ങൾ ഇവരിൽ കാണുന്നത്??എന്താണ് ഇവർ സമൂഹത്തിനു വേണ്ടി ചെയ്തത്? ജനങ്ങളെ പറ്റിച്ചു ഒരു പരസ്യം ചെയ്തു അതാണോ നിങ്ങൾ ഇവരിൽ കാണുന്ന മേന്മ??

Sidharth Bharathan, താങ്കൾ എന്റെ fb സുഹൃത്ത്‌ ആണെന്നെനിക്കറിയാം,
താങ്കളുടെ അമ്മയെ നോക്കാൻ താങ്കൾ പ്രാപ്തൻ അല്ല എന്നുണ്ടോ??? താങ്കൾ ഒന്ന് ചുറ്റിലും,ഒന്ന് കണ്ണോടിച്ചു നോക്ക്, വളരെയേറെ കഷ്ടപ്പെടുന്ന, നരകിച്ചു ജീവിക്കുന്ന ഒരുപാടു മനുഷ്യ ജീവിതങ്ങളെ കാണാം..താങ്കൾ ഇത് നിഷേധിക്കുന്നതാവും ഉചിതം..നികുതിയിൽ നിന്നും നിങ്ങൾക്കു വെച്ച് നീട്ടുന്ന ഈ കാശിനു ഓരോ പാവപെട്ട മനുഷ്യന്റെ വിയർപ്പും കണ്ണീരും ഉണ്ട്…അത് മറക്കരുത്…

ഇതിനിടെ സോഷ്യൽ മീഡിയയിൽ നിറയെ വിമർശനമാണ്‌ ലളിതയേ സർക്കാർ ചികിൽസിക്കുന്നതിനെതിരേ ഉയരുന്നത്. ഇവർ 450 സിനിമകളിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ചു എന്നും സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇട്ടു എന്നും കമന്റുകൾ. ലളിതയേ ചികിൽസിക്കാൻ 30 കോടി രൂപ ചിലവ് എന്നും ഇതിൽ 28 കോടി പാർട്ടി സമ്മേളനത്തിന്റെ ചിലവിലേക്ക് കൊള്ളിച്ചു എന്നും പരിഹാസം….അത്രക്ക് നിർബദ്ധം ആണെങ്കിൽ ജനത്തിന്റ നികുതി പണം കൊണ്ട് കളിക്കാതെ മന്ത്രിമാരുടെയും m l a മാരുടെയും ശമ്പളം കൊണ്ട് ചികിത്സ സഹായം നൽകുക…ഇവർക്ക് ചെയ്തു കൊടുക്കേണ്ട യാതൊരു കാര്യവുമില്ല വൃദ്ധര് പാവപ്പെട്ട മാറാ സുഖ വേദികൾ ഉള്ള എത്രയുണ്ട് നമ്മുടെ ചുറ്റുപാട് അവർക്കൊരു സഹായം ചെയ്തു കൂടെ സർക്കാരിന് നമ്മുടെ നികുതിപ്പണം അങ്ങനെ ഉള്ളവർക്ക് ചെലവഴിക്കുക അല്ലാതെ കോടിക്കണക്കിന് പൈസ ഉള്ള ഈ തള്ളക്ക് എന്തിനാണ് സർക്കാർ നമ്മുടെ നികുതി പണം ചെലവാക്കുന്നത്….

പേരും പെരുമയുമുള്ള ഉള്ളവരുടെ.കിഡ്നിയും പേര് ഇല്ലാത്തവരുടെ കിഡ്നിയും. കരളിനു ഒക്കെ ഒരേ നിലവാരം കാണണം ലക്ഷ്ങ്ങളായിരുന്നു ഇവരൊക്കെ സിനിമകൊണ്ട് ഉണ്ടാക്കിയിരുന്നത് ഒരു ഉദ്ഘാടനത്തിന് പോയാൽ തന്നെ അത്യാവശ്യം കാശ് ഇവർക്കൊക്കെ കിട്ടുമായിരിക്കാം ഇവിടെ കൂലിപ്പണിക്ക് പോകുന്ന പാവപ്പെട്ടവന് ആയിരം രൂപ കിട്ടിയാൽ പഞ്ചസാരയും മുളകും അരിയും വാങ്ങി വീട്ടിൽ എത്തുമ്പോൾ അവന്റെ കയ്യിൽ എവിടെയാണ് കിഡ്നി മാറ്റാനും കരൾ മാറ്റാനും മാറ്റി വെക്കാൻ ഉള്ള കാശ്

ലളിതാമ്മയോട് എല്ലാ ബഹുമാനവും വെച്ച് പറയട്ടെ… സമ്പന്നയായ നിങ്ങൾ ഞങ്ങളുടെ നികുതി പണം വെച്ച് ചികിത്സ നടത്തുന്നതിൽ ലേശം ഉളുപ്പ് പോലും ഇല്ലേ…എത്രയോ അർഹതപ്പെട്ടവർ ഉണ്ട്.കൊടുക്കുനവരും,അത്‌ വാങ്ങുന്നവരും ഉളിപ്പില്ലാത്ത ജന്മങ്ങൾ…ഇവളാര് ? രാജ്യത്തിനുവേണ്ടി ഇവൾ എന്തു ത്യാഗം ചെയ്തു? ലജ്ജയില്ലാത്ത പാഴുകൾ!…

ഇത്രയും പ്രശസ്തയായ ഒരു നടിക്ക് എന്താ ചികിത്സയ്ക്ക് കാശില്ലാത്തത് ? അവരുടെ അമ്മ സംഘടന ഇന്ന് ഇത്രയും പിച്ചക്കാർ ആണോ ? ഈ സംഘടനയ്ക്ക് നാണമില്ലേ ? ഈ നാട്ടിലെ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ നിന്ന് കയ്യിട്ടുവാരി അവരെ ചികിത്സിക്കാൻ .ഈ നടി പാവപ്പെട്ടവർക്ക് വേണ്ടി എന്താ ചെയ്തിട്ടുള്ളത് ?സർക്കാരിനു വേണ്ടി അവർ പലതും ചെയ്തു അതിനു നന്ദി ആണോ സർക്കാർ കാണിക്കുന്നത്..പാവങ്ങളുടെ പാർട്ടി അല്ലേ നിങ്ങൾ ഇപ്പൊ പണക്കാർക്ക് വേണ്ടി തീട്ടം വരുകയാണോ ..ഇവർക്ക് ചെലവാക്കുന്ന പൈസ ഉണ്ടെങ്കിൽ എത്രയോ കുട്ടികളുടെ വിദ്യാഭ്യാസം ശരിയാക്കാം