സംസ്ഥാനത്ത് 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ 15 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 12 എക്‌സ്പ്രസ് ട്രെയിനുകളും മൂന്ന് മെമു ട്രെയിന്‍ സര്‍വീസുകളുമാണ് നിര്‍ത്തിവെച്ചത്.

കണ്ണൂര്‍ ജനശതാബ്ദി, വഞ്ചിനാട്, പാലരുവി, ഏറനാട്, അന്ത്യോദയ ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് മെയ് 31 വരെ നിര്‍ത്തിവെച്ചതായി അറിയിച്ചിരിക്കുന്നത്. ലോക്ക്ഡൗണിന്റെ ഭാഗമായിട്ടല്ല സര്‍വീസ് നിര്‍ത്തിവെച്ചതെന്നും യാത്രക്കാരുടെ കുറവാണ് ഈ തീരുമാനത്തിന് പിന്നിലെന്നും റെയില്‍വേ പറയുന്നു. മെയ് 8 മുതല്‍ 16 വരെയാണ് സംസ്ഥാനത്ത് ലോക് ഡൗണ്‍.

റദ്ദാക്കിയ ട്രെയിനുകള്‍…

02695ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് 02696തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് 06627 ചെന്നൈ-മംഗലാപുരം എക്‌സപ്രസ് 06628 മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ് 02695ചെന്നൈ-തിരുവനന്തപുരം 02696 തിരുവനന്തപുരം-ചെന്നൈ 06017ഷൊര്‍ണൂര്‍-എറണാകുളം 06018എറണാകുളം-ഷൊര്‍ണൂര്‍ 06023 ഷൊര്‍ണൂര്‍-കണ്ണൂര്‍ 06024കണ്ണൂര്‍-ഷൊര്‍ണൂര്‍ 06355കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ 06791തിരുനല്‍വേലി-പാലക്കാട് 06792പാലക്കാട്-തിരുനല്‍വേലി 06347തിരുവനന്തപുരം-മംഗലാപുരം 06348മംഗലാപുരം-തിരുവനന്തപുരം 06606നാഗര്‍കോവില്‍-മംഗലാപുരം 02677ബെംഗളൂരു-എറണാകുളം 02678എറണാകുളം-ബെംഗളൂരു 06161എറണാകുളം-ബാനസവാടി 06162ബാനസവാടി-എറണാകുളം 06301ഷൊര്‍ണൂര്‍-തിരുവനന്തപുരം 0281കണ്ണൂര്‍-തിരുവനന്തപുരം 02082തിരുവനന്തപുരം-കണ്ണൂര്‍ 06843തിരുച്ചിറപ്പള്ളി-പാലക്കാട് 06844പാലക്കാട്-തിരുച്ചിറപ്പള്ളി 06167തിരുവനന്തപുരം-നിസാമുദീന്‍(വീക്കിലി) 06168നിസാമുദീന്‍-തിരുവനന്തപുരം(വീക്കിലി)