തൊട്ടിലില്‍ നിന്നു കുഞ്ഞിനെ തട്ടി കൊണ്ടു പോകാന്‍ ശ്രമം; മാതാവിനെ കണ്ട് നാടോടിസ്ത്രീ ഓടി

വീടിനുള്ളില്‍ തൊട്ടിലില്‍ നിന്നു കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ കുഞ്ഞിന്റെ അമ്മ എത്തിയതോടെ കടന്നു കളഞ്ഞു. പൊലീസും നാട്ടുകാരും മണിക്കൂറു കളോളം ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കെഎസ് പുരം അലരി കുന്നശ്ശേരില്‍ ഷിബു-നിമ്മി ദമ്പതികളുടെ
രണ്ട് മാസം പ്രായമുള്ള കുഞ്ഞി നെയാണു തട്ടി ക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.

വീട്ടിലെ ഹാളിലുള്ള തൊട്ടിലില്‍ കുഞ്ഞിനെ കിടത്തി ഉറക്കിയ ശേഷം പുറത്തു തുണി കഴുകുകയായിരുന്നു നിമ്മി. ഷിബു പള്ളിയില്‍ പോയിരിക്കുകയായിരുന്നു. വീടിന്റെ തുറന്നു കിടന്ന മുന്‍വശത്തെ വാതിലിലൂടെ അകത്തു കയറിയ നാടോടിസ്ത്രീ തൊട്ടിലിന് അരികില്‍ എത്തി. പുറത്തുണ്ടായിരുന്ന നിമ്മി തൊട്ടിലിന് അരികെ നാടോടിസ്ത്രീ നില്‍ക്കുന്നതു കണ്ടു. നിമ്മി ബഹളം വച്ചതോടെ ഇവര്‍ പുറത്തേക്ക് ഓടി. പൂവക്കോട് റോഡില്‍ നിന്നാണ് ഇവര്‍ തോളില്‍ ഭാണ്ഡക്കെട്ടുമായി കെഎസ് പുരം ഭാഗത്ത് എത്തിയതെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു കുഞ്ഞിന്റെ മാമോദീസ. വിദേശ ത്തായിരുന്നു ഷിബുവും നിമ്മിയും.
പഞ്ചായ ത്തംഗം അനില്‍ കുമാറിന്റെയും നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുപ്പത്തി അഞ്ച്
വയസ്‌ തോന്നിക്കുന്ന കറുത്ത ഉയരം കൂടിയ മൂക്കുത്തിയിട്ട തമിഴ്‌ സ്‌ത്രീയാണു വീടിനുള്ളില്‍ കയറിയെതെന്നു നിമ്മി പോലീസിനോട്‌ പറഞ്ഞു. ഈ സമയം ഷിബുവും അമ്മയും പള്ളി പ്പെരുന്നാളിനു പോയിരിക്കുകയായിരുന്നു. കുഞ്ഞുമോനും നിമ്മിയും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്‌. കുഞ്ഞുമോന്‍ മുറിക്കകത്തേയ്‌ക്കു കയറിയപ്പോഴാണു നാടോടി സ്‌ത്രീ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്‌. നാടോടി സ്‌ത്രീ തനിച്ചല്ലെന്നും അവരോടൊപ്പം മറ്റൊരു സ്‌ത്രീ കൂടിയുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

സംഭവത്തെക്കുറിച്ച്‌ അമ്മ നിമ്മി പറയുന്നത് ഇങ്ങനെ;

ആ നിമിഷം മുറിക്കുള്ളിലേക്കു നോക്കിയില്ലായിരുന്നെങ്കില്‍ എന്റെ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു. ഭര്‍ത്താവ് ഷിബുവും മൂത്ത കുഞ്ഞും അമ്മയും പള്ളിയില്‍ പോയിരുന്നു. പത്തേമുക്കാലോടെ അപ്പച്ചന്‍ തിണ്ണയിലിരിക്കുന്നതിനാല്‍ കുഞ്ഞിനെ ഹാളിലെ തൊട്ടിലില്‍ കിടത്തി ഞാന്‍ പുറത്തു തുണി കഴുകുകയായിരുന്നു. ഇതിനിടയില്‍ അപ്പച്ചന്‍ കിടക്കാന്‍ മുറിക്കുള്ളിലേക്കു പോയി.

മുന്‍വശത്തെ വാതില്‍ അടച്ചിരുന്നില്ല. ജനല്‍ തുറന്നിട്ടിരിക്കുകയായിരുന്നു. ഇതിലൂടെ ഞാന്‍ കുഞ്ഞിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കു നോക്കിയപ്പോഴാണ് ഒരു സ്ത്രീ ഹാളില്‍ കുഞ്ഞിന്റെ തൊട്ടിലിന് അരികില്‍ നില്‍ക്കുന്നതു കണ്ടത്. ഞാന്‍ അലറിവിളിച്ചു മുന്‍വശത്തെ വാതിലിനരികിലേക്ക് ഓടിയെത്തി.

ഈ സമയം മുറിയില്‍ നിന്ന് സ്ത്രീ പുറത്തേക്ക് ഇറങ്ങിയോടി. പിന്നാലെ ഞാനും ഓടി. അവര്‍ പാടത്തേക്ക് എടുത്തുചാടി ഓടുകയായിരുന്നു. ഉടന്‍ തന്നെ ഞാന്‍ കുഞ്ഞിന്റെ അരികിലെത്തി. നല്ല ഉയരമുള്ള സ്ത്രീയാണു വീടിനുള്ളില്‍ കടന്നത്. കയ്യില്‍ സഞ്ചി ഉണ്ടായിരുന്നു. മൂക്കുകുത്തി ധരിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്തകളെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും സ്വന്തം അനുഭവ മായപ്പോള്‍ പേടിച്ചുപോയി എന്ന് നിമ്മി പറയുന്നു.