പിഎഫ് തുക ലഭിക്കാന്‍ പത്ത് വര്‍ഷമായി ഓഫിസില്‍ കയറിയിറങ്ങി, നിരാശനായി 68കാരന്‍ ആത്മഹത്യ ചെയ്തു

കൊച്ചി. പ്രോവിഡന്‍ ഫണ്ട് തുക നിഷേധിച്ചെന്നാരോപിച്ച് കൊച്ചിയിലെ ഇപിഎഫ് റീജനല്‍ ഓഫിസിലെ ശുചിമുറിയില്‍ കയറി വിഷം കഴിച്ചയാള്‍ മരിച്ചു. ആധാര്‍ രേഖയിലെ ജനനത്തീയതിപ്പിഴവു ചൂണ്ടിക്കാട്ടിയാണ് പിഎഫ് തുക നിഷേധിച്ചതെന്നാണ് ആരോപണം. തൃശൂര്‍ പേരാമ്പ്ര അ്‌പ്പോളോ ടയേഴ്‌സില്‍ പുറം കരാര്‍ തൊഴിലാളിയായിരുന്ന പേരാമ്പ്ര തേശേരി പണിക്കവളപ്പില്‍ ശിവരാമനാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പിഎഫ് ഓഫിസില്‍ എത്തിയ ശിവരാമന്‍ ശിചിമുറിയില്‍ കയറുകയും അല്‍പ സമയത്തിന് ശേഷം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു. ശുചിമുറിയില്‍ നിന്നും വിഷക്കുപ്പ് കണ്ടെത്തിയതോടെ വിഷം കഴിച്ചതാമെന്ന് വ്യക്തമായി. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

ശിവരാമന്‍ അര്‍ബുദരോഗത്തിന് ചികിത്സ തേടിയിരുന്നു. പാട്ടത്തിനെടുത്തു കൃഷി നടത്തിയാണ് ശിവരാമന്‍ വരുമാനം കണ്ടെത്തിയത്. പത്ത് വര്‍ഷമായി പലതവണ പിഎഫ് ഓഫിസില്‍ കയറിയിറങ്ങിയിട്ടും 80000 രൂപ വരുന്ന ആനുകൂല്യം ലഭിക്കാത്തതില്‍ ശിവരാമന്‍ നിരാശനായിരുന്നു.