നവജാത സിശുക്കള് ചിരിക്കുന്നതും ഉമ്മകൊടുക്കുന്നതുമക്കെയായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരം ചിത്രങ്ങള്‍ കാഴ്ച്ചക്കാരെ ആഘര്ഷിക്കുന്നതുമാണ്. പ്രസവമെടുത്ത ഡോക്ടറുടെ കൈകളിരുന്ന് ഡോക്ടറുടെ മുഖത്തേക്ക് രൂക്ഷമായി നോക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.അമ്മയുടെ വയറ്റില്‍ സുഖമായി കഴിഞ്ഞ എന്നെ എന്തിനാ പുറത്തെടുത്തത് എന്ന ഭാവമായിരുന്നു നോട്ടത്തില്‍
ബ്രസീലിലെ റിയോ ഡി ജെനീറിയോയില്‍ നിന്നുള്ള ഒരു ആശുപത്രിയില്‍ ജനിച്ച ഈ കുഞ്ഞിന്റെ മുഖഭാവമാണ് മറ്റുള്ളവരെ അതിശയിപ്പിച്ചിരിക്കുന്നത്. സുഖമായി അമ്മയുടെ വയറ്റില്‍ കഴിഞ്ഞിരുന്ന കുഞ്ഞിനെ ഡോക്ടര്‍മാര്‍ പുറത്തെടുത്തപ്പോള്‍ എന്നെ എന്തിനാ എന്നെ പുറത്തെടുത്തത് എന്ന തരത്തില്‍ ഡോക്ടറെ രൂക്ഷമായി നോക്കുന്ന ഒരു കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഡയാന ഡി ജീസസ് ബാര്‍ബോസ എന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടി ജനിച്ച ഉടനെ കരയിപ്പിക്കാന്‍ വേണ്ടി ആശുപത്രി അധികൃതര്‍ ശ്രമിച്ചു. എന്നാല്‍ കുട്ടി കരയാന്‍ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല രൂക്ഷമായി അവരെ നോക്കുകയും ചെയ്തു.
അതെ സമയം തന്റെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ ഒന്നായ പ്രസവ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേണ്ടി അവര്‍ ഒരു ഫോട്ടോഗ്രാഫറെ നിയമിച്ചിരുന്നു. ഫോട്ടോഗ്രാഫറായ റോഡ്രിഗോ കുന്‍സ്റ്റമാന്‍ പകര്‍ത്തിയ ചിത്രങ്ങളിലൊന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അദ്ദേഹം തന്നെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. കുറച്ചു കഴിഞ്ഞ ശേഷം പൊക്കിള്‍ കൊടി മുറിച്ച് കഴിഞ്ഞ ശേഷം കുഞ്ഞ് കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസവ ശേഷം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എന്തായാലും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.