കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വാഹനാപകടം. കൊല്ലത്തും എറണാകുളത്തും ആണ് അപകടങ്ങൾ ഉണ്ടായത്. കൊല്ലത്ത് കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.ഈ അപകടത്തിൽ കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ,ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മുന്ന് വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . തിങ്കളാഴ്ച അർധരാത്രിയിലാണ് അപകടം ഉണ്ടായത്

കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന കാറും, അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മറ്റേ കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

തൃപ്പൂണിത്തുറയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഉദയംപേരൂർ സ്വദേശി വൈശാഖ്, ചോറ്റാനിക്കര സ്വദേശി അശ്വിൻ എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇരുമ്പനം ടെർമിനലിൽ നിന്നും ഗ്യാസ് കയറ്റി പോവുകയായിരുന്ന ലോറിയിൽ ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.