ബോളിവുഡിലെ സൂപ്പര്‍ താര ജോഡിയായ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്. വെള്ളിത്തിരയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കാറുള്ള രണ്‍വീറും ദീപികയും സോഷ്യല്‍ മീഡിയയിലും കൈയ്യടി നേടുന്നതിൽ മുന്നിൽ തന്നെയാണ്. ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടേയും കമന്റുകളിലൂടേയും ഇപ്പോഴും ആരാധകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത്തിൽ ഇവർക്ക് ഉള്ള കഴിവ് അപാരം തന്നെ. ഇവരുടെ പ്രണയം മിക്കപ്പോഴും സോഷ്യല്‍ മീഡിയയെ അസൂയപ്പെടുത്താറുമുണ്ട്.
ഏറ്റവും ഒടുവിലിതാ രണ്‍വീറിന്റെയും ദീപികയുടെയും വിവാഹത്തേയും ആദ്യരാത്രിയേ കുറിച്ചും രണ്‍വീര്‍ മനസ് തുറന്നിരിക്കുന്നതാണ് ബോളിവുഡിൽ ഹരമായിരുന്ന വാർത്ത. കോഫി വിത്ത് കരണ്‍ സീസണ് 7 ന്റെ ആദ്യത്തെ എപ്പിസോഡില്‍ അതിഥിയായി എത്തുമ്പോൾ രണ്‍വീര്‍ പറഞ്ഞതാണ് വൈറലായിരിക്കുന്നത്.
ആലിയ ഭട്ടിനൊപ്പമായിരുന്നു രണ്‍വീര്‍ കോഫി വിത്ത് കരണിലെത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് കോഫി വിത്ത് കരണ്‍ മടങ്ങിയെത്തുന്നത്. പരിപാടി നടക്കുന്നതിനിടെ കല്യാണവുമായി ബന്ധപ്പെട്ടൊരു മിത്ത് തകര്‍ക്കാന്‍ കരണ്‍ ജോഹര്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ആദ്യരാത്രി എന്നായിരുന്നു ആലിയ നല്കിയ മറുപടി. ആദ്യരാത്രി എന്നൊന്നില്ലെന്നും ക്ഷീണിതരായിരിക്കുമെന്നു മായിരുന്നു ആലിയ പറഞ്ഞത്. എന്നാല്‍ ആലിയയുടെ അഭിപ്രായമായിരുന്നില്ല ഇക്കാര്യത്തില്‍ രണ്‍വീറിന്റേത്. തങ്ങള്‍ ആദ്യ രാത്രിയില്‍ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും താന്‍ ക്ഷീണിതനായിരുന്നില്ലെന്നും രണ്‍വീര്‍ തുറന്നടിച്ചു.
”ഞാന്‍ ഫുള്‍ ഓണായിരുന്നു. വാനിറ്റി വാനില്‍ വെച്ചും ബന്ധപ്പെട്ടു. ഇതിലൊരു റിസ്കുണ്ടായിരുന്നു. അതാണ് കൂടുതല്‍ ആവേശകരമാവുന്നത്. എനിക്ക് വ്യത്യസ്തമായ തരത്തിലുള്ള ലൈംഗിക ബന്ധത്തിനായി വ്യത്യസ്തമായ പ്ലേ ലിസ്റ്റുമുണ്ട്. പാഷനേറ്റ്, ലവിംഗ്, പിന്നെ ഡേര്‍ട്ടി സെക്സ് അങ്ങനെ ഓരോന്നിനും വ്യത്യസ്തമായ പ്ലേ ലിസ്റ്റുണ്ട്” എന്നാണ് രണ്‍വീര്‍ പറഞ്ഞിരിക്കുന്നത്.
വിവാഹനാളിലെ ചടങ്ങുകള്‍ക്ക് ശേഷം ഞങ്ങൾ ക്ഷീണിതരായിരുന്നില്ലെന്നും രണ്‍വീര്‍ പറയുന്നു. നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ ദീപിക ജീവിതത്തില്‍ ഏറെ ശാന്തയും സൗമ്യയുമാണെന്നും, തനിക്ക് ദീപികയെ പോലെയാകണമെന്നും രണ്‍വീര്‍ പറഞ്ഞിരുന്നതാണ്. ദീപിക പദുക്കോണിന്റെ ഭര്‍ത്താവാണ് താന്‍ എന്ന് പറയാനാണ് ഇഷ്ടമെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു.
”അവള് എന്റെ അടിപൊളി ഭാര്യയാണ്. എനിക്ക് അറിയുന്നതില്‍ ഏറ്റവും ഗംഭീര കക്ഷി. വളരെയധികം സ്റ്റേബിള്‍ ആയ, സോര്‍ട്ടഡ് ആയ വ്യക്തി. ഒരുപാട് കാരണങ്ങളാല്‍ ഞാന്‍ ആരാധിക്കുന്ന വ്യക്തി. എനിക്ക് അവളെ പോലെയാകണമെന്നുണ്ട്. നല്ല ശീലങ്ങളുണ്ട്. തന്റെ വികാരങ്ങളെ നിയന്ത്രിച്ച് നിര്‍ത്താന്‍ അറിയാം. എന്നെ അത്ഭുതപ്പെടുത്തുന്നത് ഇതൊന്നുമല്ല. അവളെ കൂടുതല്‍ അറിയുന്തോറും കൂടുതല്‍ പ്രണയത്തിലാവുകയാണ് ഞാന്‍” രണ്‍വീര്‍ പറഞ്ഞിരിക്കുന്നു.