സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 167 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 76 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 234 പേര്‍ക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. രണ്ട് ആരോഗ്യപ്രവര്ത്തകന് , ഐ.ടി.ബി.പി 2, ബി.എസ്.ഇ 4, ബി.എസ്.എഫ് 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
രണ്ട് മരണങ്ങളും സംഭവിച്ചു.പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല. അതേസമയം, രോഗബാധിതരായി ചികിത്സയിലായിരുന്ന 143 പേര് രോഗമുക്തരായി. പത്തനംതിട്ട 43 , കൊല്ലം 26 , തൃശൂര്‍ 17 , മലപ്പുറം 15 , ആലപ്പുഴ 11 , പാലക്കാട് 7 , കോട്ടയം 6 , തിരുവനന്തപുരം 6 , ഇടുക്കി 4 , കോഴിക്കോട് 4 , എറണാകുളം 3 , കണ്ണൂര്‍ 1 ,
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 182,050 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3694 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ് 509 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.