സജ്ന ഷാജിയുടെ വോയിസ്‌ ക്ലിപ്പ് ഷെയർ ചെയ്തത് രഞ്ജു രഞ്ജിമാർ, സ്ക്രീൻ ഷോർട്ട് പുറത്ത് വിട്ട് സീമ വിനീത്

കഴിഞ്ഞ ദിവസം കേരളം ചർച്ച ചെയ്ത വിഷയമായിരുന്നു ട്രാൻസ് ജെന്റർ സജ്നഷാജിയുടെ ബിരിയാണി കച്ചവടവും പിന്നാലെ പുറത്തുവന്ന വോയ്സ് ക്ലിപ്പും. പത്തു അമ്പതു പേരടങ്ങുന്ന പബ്ലിക് ഗ്രുപ്പിലേക്കു സജ്നയുടെയും തീർത്തയുടെയും വോയിസ്‌ ക്ലിപ്പ് ഷെയർ ചെയ്തത് രഞ്ജു രഞ്ജിമാരാണെന്ന് പറയുകയാണ് സീമ വിനീത്. തെളിവിനായി വാട്സാപ്പ് ചാറ്റ് ഷോർട്ടും പങ്കുവെച്ചിട്ടുണ്ട്.

പത്തു അമ്പതു പേരടങ്ങുന്ന പബ്ലിക് ഗ്രുപ്പിലേക്കു സജ്നയുടെയും തീർത്തയുടെയും വോയിസ്‌ ക്ലിപ്പ് ഷെയർ ചെയ്തത് ആരാണ് എന്നുള്ളത് ബോധ്യപ്പെട്ടു കഴിഞ്ഞു. അവിടെ നിന്നും ആണ് എയ്ൻ ഹണി അത് സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്യുന്നതെന്ന് എന്ന് ഫേസ്ബുക്കിൽ വ്യക്തമാക്കുകയാണ് സീമ വിനീത്. തുടർന്ന് എയ്ൻ ഹണിയെ പേര് പറയാതെ രൂക്ഷമായി വിമർശിക്കുകയാണ് സീമ വിനീത്.

എയ്ൻ ഹണി

നിന്നെപ്പോലെ ഫാഷൻ പരേഡും മോഡലിംഗും ചെയ്ത് ഹൈടെക്ക് ആയി ജീവിക്കുന്ന വ്യക്തിയല്ല സജ്ന. അവർക്ക് നിന്നെപ്പോലെ മുഖസൗന്ദര്യവും ആകാര വടിവും ഇല്ലായിരിക്കാം. പക്ഷെ പൊരിവെയിലത്ത് വഴിവക്കത്തുനിന്ന് ഭക്ഷണ പൊതി വിറ്റ് ജീവിക്കുന്ന ഒരു സാധു യുവതിയാണവർ. കുറച്ചു പേർക്ക് തൊഴിൽ കൊടുത്ത് അവരോടൊപ്പം നിറുത്തിയിട്ടുമുണ്ട്. അവർ പണ്ട് എന്തായിരുന്നു എന്നത് ഒരു വിഷയമേയല്ല. ഇന്ന് അവർ എന്താണ് എങ്ങിനെ ജീവിക്കുന്നു എന്നതാണ് വിഷയമെന്ന് സീമ ചോദിക്കുന്നു.

അവർക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് കൂടെയുള്ളവർക്ക് അന്നം നൽകുന്നതോടൊപ്പം തെരുവിൽ കഴിയുന്നവർക്കും ഭക്ഷണം നൽകുന്നുണ്ട്. വിദ്യാഭ്യാസം കുറവായ ആ കുട്ടിയെ ആർക്കും പ്രലോഭിപ്പിക്കാം പറ്റിക്കാം. അതാണ് ഇവിടെ നടന്നതും. സജ്നയുടെ പൂർവ്വകാലം വിളമ്പിയ നീ.. നീ ഇപ്പോൾ നിൽക്കുന്ന അവസ്ഥയ്ക്ക് മുൻപുണ്ടായിരുന്ന കാലം കൂടി സ്വയം ഒന്നു വിലയിരുത്തിയാൽ നന്ന്. സജ്നയുടെ voice clip ൽ ഇത്ര ഭീകരമായ കാര്യങ്ങൾ ഒന്നുമില്ല. ചിലർ ഭീകരമാക്കിയതാണ്. ആ ഫോൺ സംഭാഷണത്തിൽ അവർ ഫ്രീസർ വേണ്ടാ അതിന്റെ പൈസ തന്നാൽ മതി എന്നു പറയുന്നുണ്ട് / ആ പൈസ Live ൽ വന്നു തരൂ..

അത് സഹായിക്കാൻ സൻമനസ്സുള്ളവർക്ക് ഒരു പ്രചോദനം ആകും എന്ന് പറയുന്നുണ്ട് / കയറിക്കിടക്കാൻ ഒരു വീടാണ് ആവശ്യം എന്നു പറയുന്നുണ്ട് / കൂടെയുള്ള കുട്ടിയുടെ സർജറിക്ക് പൈസ തന്ന് സഹായിക്കാം എന്നും പറയുന്നുണ്ട്. ഇതിലൊക്കെ എന്താണ് ഇത്ര ഭീകരത ! സമൂഹത്തിലെ ചിലരുടെ ചെയ്തികൾ മൂലം ആ കുട്ടി കഷ്ട്ടപ്പെട്ട് ഉയർത്തി കൊണ്ടുവന്ന സംരംഭം തകർന്നു. വീണ്ടും അതിനെ ഉയർത്തി കൊണ്ട് വരണമെങ്കിൽ ആരെങ്കിലും സഹായിച്ചേ മതിയാകൂ. പകരം നീയും നിന്റെ അമ്മച്ചികളും കൂടി അവരെ തരിപ്പണമാക്കാൻ ശ്രമിച്ചു