മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടു

മൂന്നാർ. മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോട്ടയത്ത് നിന്നുള്ള വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാര്‍ – ദേവികുളം റോഡിലെ ഇറച്ചിപ്പാറയ്ക്ക് സമീപത്ത് കുത്തിറക്കത്തിൽവെച്ചാണ് അപകടം. ആർക്കും പരിക്കേറ്റിട്ടില്ല. ഹ്യുണ്ടായിയുടെ സാൻഡ്രോ കാറിനാണ് തീ പിടിച്ചത്.

കോട്ടയം സ്വദേശികള്‍ ആണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ നിന്ന് ആദ്യം പുക ഉയക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കാർ ഡ്രൈവറും മറ്റ് യാത്രക്കാരും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി നിൽക്കുന്നതിനിടെ കാർ ആളിക്കത്തുകയാണ് ഉണ്ടായത്. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ വാഹനത്തിന് തീപിടിക്കുകയായിരുന്നു. വാഹനം പൂർണമായും കത്തി നശിച്ചു. മൂന്നാറില്‍ നിന്നും എത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്.