ബ്ലൂ ഫിലിം എടുത്തതിന് കോളേജില്‍ നിന്ന് പുറത്തായി…വൈറലാകുന്ന കുറിപ്പ്

ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമായ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ അഥവാ മഹത്തായ ഭാരതീയ അടുക്കള മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയകളിലും നിറയുന്നത്. ചിത്രത്തിനെക്കുറിച്ചുള്ള അഭിപ്രായം കേട്ട് നിരവധി പേരാണ് ‘മഹത്തായ ഭാരതീയ അടുക്കള’ തേടിയെത്തി.

സിനിമയെക്കുറിച്ച് നിരവധി കുറിപ്പുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതിനിടയിലാണ് സംവിധായകന്‍ ജിയോ ബേബിയെക്കുറിച്ച് അദ്ദേഹത്തിന്റെ ജൂനിയറും നോണ്‍സെന്‍സ് സിനിമയുടെ സംവിധായകനുമായ എം സി ജിതിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുന്നത്. പ്ലസ് ടു കഴിഞ്ഞ് സിനിമയാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു അന്നത്തെ കേരളത്തിലെ ഒരേയൊരു മീഡിയ കോളേജായ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനില്‍ എത്തിയപ്പോള്‍ ക്യാംപസിലെ വൈറല്‍ ഹോട്ട് ന്യൂസ് ആയിരുന്നു എം എ സിനിമ ആന്‍ഡ് ടെലിവിഷന്‍ പഠിച്ചു കൊണ്ടിരുന്ന നാല് സീനിയേഴ്‌സിനെ ബ്ലൂ ഫിലിം എടുത്തതിന് ഡിസ്മിസ് ചെയ്തു എന്നതായിരുന്നെന്ന് പറഞ്ഞുകൊണ്ടാണ് ജിതിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

അന്ന് തനിക്ക് ആ നാലുപേരോട് തോന്നിയ ‘അമര്‍ഷം’ പിന്നീട് എപ്പഴോ ആ ഷോര്‍ട്ട് ഫിക്ഷന്‍ കാണാനിടയായപ്പോള്‍ ഹോമോസെക്ഷ്വാലിറ്റി ആണ് ഉള്ളടക്കം എന്നും അന്ന് ജിയോ ബേബിയും ഫ്രണ്ട്‌സും ഒരു കള്‍ട്ട് ഐറ്റം ആണ് ചെയ്തതെന്നും തിരിച്ചറിയുന്ന നിമിഷത്തില്‍ അതൊരു റെസ്‌പെക്ട് ആയി മാറുകയായിരുന്നെന്നും ജിതിന്‍ വ്യക്തമാക്കുന്നു. അന്ന് ക്യാംപസിലെ അതിര്‍വരമ്ബുകളെ ബ്രേക്ക് ചെയ്ത ആ ക്രിയേറ്റീവ് പേഴ്‌സണ്‍ ഇന്ന് സൊസൈറ്റിയിലെ പുരുഷാധിപത്യവും മതാന്ധതയുമാണ് ബ്രേക്ക് ചെയ്തതെന്നും ജിതിന്‍ പറയുന്നു. അന്നതിന്റെ പേരില്‍ നാലു വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം നിഷേധിച്ച കോളേജിന്റെ നിലപാട് ഇനിയിവിടെ ഒരിക്കലും ആവര്‍ത്തിക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

എം സി ജിതിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്,

‘പ്ലസ് ടു കഴിഞ്ഞു സിനിമയാണെന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു അന്നത്തെ കേരളത്തിലെ ഒരേയൊരു മീഡിയ കോളേജായ SJCC (St. Joseph College of Communication) യില്‍ 2007 ല്‍ ഞാനെത്തുമ്‌ബോള്‍ ക്യാംപസിലെ വൈറല്‍ ഹോട്ട് ന്യൂസ് ആയിരുന്നു M.A Cinema and Television പഠിച്ചുകൊണ്ടിരുന്ന 4 സീനിയേഴ്‌സിനെ Blue film എടുത്തതിന് ഡിസ്മിസ് ചെയ്തത് ! അത് കോളേജില്‍ മാത്രമല്ല, തൊട്ടടുത്ത ചായക്കടയിലെ ചേട്ടന്‍ മുതല്‍ നാട്ടുകാരു വരെ നമ്മുടെ കോളേജിനെ അങ്ങെയനാണന്ന് അഡ്രസ് ചെയ്തിരുന്നത്, അതായിരുന്നു പൊതുബോധം.

Arts & Visual Perception പഠിപ്പിയ്ക്കുമ്പോഴും Art ന് ‘അതിര്‍വരമ്പുകള്‍’ ഉണ്ടെന്ന default ചിന്താഗതി സ്റ്റുഡന്റസില്‍ ഇന്‍ജെക്ട് ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു ! അന്ന് എനിക്ക് ആ നാലുപേരോട് തോന്നിയ ‘അമര്‍ഷം’ പിന്നീട് എപ്പഴോ ആ ഷോര്‍ട്ട് ഫിക്ഷന്‍ കാണാനിടയായപ്പോള്‍ Homosexuality ആണ് content എന്നും അന്ന് Jeo Baby യും ഫ്രണ്ട്‌സും ഒരു cult item ആണ് ചെയ്തതെന്നും തിരിച്ചറിയുന്ന മൊമന്റില്‍ അതൊരു റെസ്‌പെക്ട് ആയി മാറുകയായിരുന്നു.
കഴിഞ്ഞ ദിവസം The Great Indian Kitchen കണ്ടു കഴിഞ്ഞപ്പോള്‍ അതേ ബ്രേക്കിംഗ് ആണെനിക്ക് ഫീല്‍ ചെയ്തത്
അന്ന് ക്യാംപസിലെ അതിര്‍വരമ്ബുകളെ ബ്രേക്ക് ചെയ്ത ആ ക്രീയേറ്റീവ് പേഴ്‌സണ്‍ ഇന്ന് സൊസൈറ്റിയിലെ പാട്രിയാര്‍ക്കിയും റീലിജിസ് ബ്ലൈന്റ്‌നസ്സുമാണ് ബ്രേക്ക് ചെയ്തത്
അന്നതിന്റെ പേരില്‍ നാലു വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം നിഷേധിച്ച കോളേജിന്റെ നിലപാട് ഇനിയിവിടെ ഒരിക്കലും ആവര്‍ത്തിക്കാതിരിക്കട്ടെ
ആര്‍ട്ട് ഫ്രീഡമാണെന്ന് തിരിച്ചറിയട്ടെ !
മാറിവരുന്ന കാലഘട്ടത്തില്‍ നിങ്ങളും നിങ്ങളുടെ മഹത്തായ ഭാരതീയ അടുക്കളയും ഒരു നാഴികകല്ലായി സിനിമാചരിത്രത്തില്‍ അടയാളപ്പെടുത്തും !