അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും മലയാളിക്ക് ഭാഗ്യ ദേവതയുടെ കടാക്ഷം, ലഭിച്ചത് 29 കോടിയിലേറെ

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പലപ്പോഴും മലയാളികളെ ആണ് ഭാഗ്യം തുണയ്ക്കുപന്നത്. കഴിഞ്ഞ ദിവസം നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും കോടികളുടെ ഭാഗ്യം മലയാളി ദമ്പതികള്‍ക്ക് ആയിരുന്നു. ഖത്തറില്‍ താമസമാക്കിയ കണ്ണൂര്‍ സ്വദേശിനി തസ് ലീന പുതിയപുയലാണ് ഇക്കുറി അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായത്. 1.5 കോടി ദിര്‍ഹം ആയിരുന്നു സമ്മാനം. 29.74 കോടി രൂപയോളം വരും.

ഖത്തറില്‍ റസ്റ്ററന്റ് നടത്തുന്ന അബ്ദുല്‍ ഖദ്ദാഫിയുടെ ഭാര്യയായ തസ് ലീനയ്ക്കാണ് സമ്മാനം ലഭിച്ചത്. മൂന്ന് മക്കളുടെ അമ്മയാണ് തസ് ലീന. ആദ്യമായിട്ടാണ് ഇവര്‍ ടിക്കറ്റ് എടുക്കുന്നത്. സമ്മാനം ലഭിതച്ചുവെന്ന് വിശ്വസിക്കാന്‍ ആയില്ലെന്നാണ് തസ് ലീന പറയുന്നത്. നേരത്തെ പത്ത് വര്‍ഷത്തോളം ദുബായില്‍ പ്രവാസിയായിരുന്നു ഇവര്‍. കഴിഞ്ഞ ജനുവരി 26ന് ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റ് എടുത്തത്. 291310 എന്ന നമ്പറിലെ ടിക്കറ്റാണ് സ്വന്തമാക്കിയത്.

ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെക്കുറിച്ച് അറിഞ്ഞത്. എന്നാല്‍, ആദ്യ പരീക്ഷണം തന്നെ ഭാഗ്യം കൊണ്ടുവന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇന്നലെ നടന്ന നറുക്കെടുപ്പ് പക്ഷേ, തത്സമയം കണ്ടിരുന്നില്ല. സമ്മാനത്തുകയില്‍ നിന്ന് മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോഗിക്കും. മറ്റു കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല തസ് ലീന വ്യക്തമാക്കി. രണ്ടാം സമ്മാനമായ 3.5 ലക്ഷം ദിര്‍ഹം ജോലി നഷ്ടപ്പെട്ട പ്രേം മോഹന്‍ മത്രത്തിലിനു ലഭിച്ചു. ജനുവരി 26നായിരുന്നു ഇവരുടെ ജോലി നഷ്ടപ്പെട്ടത്.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലും വിജയി മലയാളി ആയിരുന്നു. എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദിന് ആയിരുന്നു ഏഴ് കോടിയിലേറെ രൂപ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിച്ചത്.