കോട്ടയം മെഡിക്കല്‍ കോളേജില്‍ പോലീസ് കസ്റ്റഡിയില്‍ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു

കോട്ടയം. പോലീസ് കസ്റ്റഡിയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കുവാന്‍ ശ്രമിച്ചു. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. ശനിയാഴ്ച പുലര്‍ച്ചെയാണ് രോഗിയെ ഏറ്റുമാനൂര്‍ പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കുവാന്‍ വൈകുന്നതായി വനിതാ ഡോക്ടര്‍ പറയുന്നു.

പ്രതി അക്രമസക്തനാകുകയും ഡ്രൂട്ടി റൂമില്‍ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കുവാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ചേര്‍ന്ന് പ്രതിയെ കെട്ടിയിട്ടു. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും രോഗി ഭീഷണിപ്പെടുത്തിയെന്ന് ഡോക്ടര്‍ പരാതിയില്‍ പറയുന്നു. അതേസമയം വനിതാ ഡോക്ടറുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി.