ചെമ്പൻ വിനോദ് വിവാഹിതനായി,വധു കോട്ടയം സ്വദേശി മറിയം

മണികണ്ഠന് പിന്നാലെ മലയാള സിനിമയിൽ മറ്റൊരു താര വിവാഹം കൂടി. നടന്‍ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിനിയായ മറിയം തോമസാണ് വധു. ഇന്‍സ്റ്റഗ്രാമിലൂടെ ചെമ്പൻ വിനോദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

മലയാള സിനിമയില്‍ നായകനായും സഹനടനായും വില്ലനായും ഒക്കെ മികവ് തെളിയിച്ചിട്ടുള്ള താരം കുറഞ്ഞ കാലകൊണ്ടാണ് മലയാളികളുടെ പ്രിയ താരമായി മാറിയത്. 2010 ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന സിനിമയിലൂടെയായിരുന്നു വിനോദ് അരങ്ങേറുന്നത്. തുടര്‍ന്ന് ആമേന്‍, ഈമയൗ, ജല്ലിക്കട്ട്, പെറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.

ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്‌എഫ്‌ഐയില്‍ മികച്ച നടനുള്ള പുരസ്‌കാരം ചെമ്ബന്‍ വിനോദിന് ലഭിച്ചിരുന്നു. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ ജോസ് എന്ന ടൈറ്റില്‍ കഥാപാത്രം ചെമ്പൻ വിനോദിന്റെ അഭിനയ ജിവിതത്തിലെ മികച്ചഒന്നാണ്.

 

View this post on Instagram

 

JUST MARRIED ????????????????.

A post shared by Chemban Vinod Jose (@chembanvinod) on

ആഷിഖ് അബു ഉള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.കോട്ടയം സ്വദേശിയായ ഡോക്ടര്‍ മറിയം തോമസിനെയാണ് താരം ജീവിതസഖിയാക്കിയത്.വിജയ് ബാബു, ആന്‍ അഗസ്റ്റിയന്‍, അനു മോള്‍ രഞ്ജിത് ശങ്കര്‍ തുടങ്ങിയവരും അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. മറിയം തോമസിനെ ടാഗ് ചെയ്താണ് ഫേസ്ബുക്കില്‍ ചെമ്പന്‍ വിനോദ് വിവാഹിതനായ വിവരം പങ്കുവെച്ചത്.