ഏതെങ്കിലും ഒരു സിനിമ നടി മാട്രിമോണിയൽ സൈറ്റിലൂടെ കല്യാണം കഴിച്ചിട്ടുണ്ടോയെന്ന് ഞാൻ അമ്മയോട് ചോദിച്ചു- മിയ

പ്രിയനടിമാരിൽ ഒരാളായ മിയ വിവാഹിതയാകുന്നു എന്ന വാർത്തകൾ കഴിഞ്ഞ മാസങ്ങളിൽ പുറത്ത് വന്നിരുന്നു. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ. നിർമ്മാണ കമ്പനി ഉടമയായ അശ്വിനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നും സെപ്റ്റംബറിൽ വിവാഹം നടക്കുമെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. അശ്വിന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ലോക്ഡൗൺ ആയതിനാൽ അടുത്ത ബന്ധുക്കളുടെയും കുടുംബത്തിന്റെയും സാന്നിധ്യത്തിൽ അശ്വിന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. വളരെ ലളിതമായിട്ടായിരുന്നു മിയയുടെ നിശ്ചയം നടത്തിയത്.

സെപ്റ്റംബറിൽ ആയിരിക്കും വിവാഹം എന്നാണ് മിയ പറയുന്നത്. മാട്രിമോണിയൽ സൈറ്റുവഴിയാണ് അശ്വിനെ കണ്ടെത്തിയതെന്ന് മിയ നേരത്തെ പറഞ്ഞിരുന്നു. ഇത് വരെ ഏതെങ്കിലും സിനിമ നടി മാട്രിമോണിയൽ സൈറ്റിൽ പരസ്യം നൽകി കല്യാണം കഴിചിട്ടുണ്ടോ എന്നൊരു സംശയം ഞാൻ അമ്മയോട് ചോദിച്ചപ്പോൾ മറ്റുള്ളവരൊക്കെ സ്നേഹിച്ചാണ് വിവാഹം കഴിക്കുന്നത്. നിനക്ക് അതിനൊന്നും ഒരു പ്ലാനും ഇല്ലാത്ത സ്ഥിതിക്ക് ഇങ്ങനെ അങ്ങ് കല്യാണം കഴിച്ചാൽ മതിയെന്ന്. അല്ല ഇതൊക്കെ എങ്ങനെയാണു എന്റെ തെറ്റായി മാറുന്നതെന്നാണ് മനസിലാകാത്തത്. ആയിരത്തോളം ഫോട്ടോകളും വിവരങ്ങളുമില്ലേ സൈറ്റിൽ അതിൽ നിന്നു പറ്റിയത് എങ്ങനെ കണ്ടെത്തും.? രാത്രി ഉറങ്ങാതിരുന്നു സൈറ്റിൽ തിരഞ്ഞു തലവേദനയും പിടിച്ചു മമ്മിക്ക് എന്നെ കെട്ടിക്കാനുള്ള ആവേശം തന്നെ പോയി. അവസാനം ദേ വരുന്നു തേടിയ വള്ളി. ” കൂടി വന്നാൽ തൃശൂർ വരെ അതിനപ്പുറത്തേക്ക് കൊച്ചിനെ വിടില്ല “എന്നു പറഞ്ഞ മമ്മിക്ക് എറണാകുളത്തുള്ള ഒരു ചെക്കനെ അങ്ങ് പിടിച്ചു. ദേ നോക്ക് എന്നും പറഞ്ഞു ഒരു ഫോട്ടോയും കൊണ്ടെന്റെ പിറകെ നടക്കാൻ തുടങ്ങി‌

ആദ്യം ചെറു റോളുകളിൽ തുടക്കമിട്ട മിയ പിന്നീട് സച്ചിൻ രചന ചെയ്ത ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. അതിന് മുൻപ് തിരുവമ്പാടി തമ്പാൻ, ഈ അടുത്ത കാലത്ത് ,ഡോക്ടർ ലൗ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പൃഥ്വിരാജ് നായകനായ പാവാട എന്ന ചിത്രത്തിൽ താരം ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പിന്നീട് വിശുദ്ധൻ , അനാർക്കലി, എട്ടേകാൽ സെക്കന്റ്, റെഡ് വൈൻ, ഹായ് അയാം ടോണി, എന്നീ ചിത്രത്തിലൂടെ താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു.ഇപ്പോൾ താരം പല റിയാലിറ്റി ഷോകളിലും സജീവമാണ്