ആദിത്യൻ ജീവനൊടുക്കാൻ ശ്രമിച്ചു, കൈയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ  കാറിനുള്ളിൽ കണ്ടെത്തി

അമ്പിളി ദേവിയുമായുള്ള പ്രശ്നങ്ങൾക്കു പിന്നാലെ സീരിയൽ താരം ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത് കാറിനുള്ളിലാണ്.ആദിത്യനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിയലാണ്.കാറിൽ നിന്നും അദ്ദേഹത്തേ വലിച്ചെടുത്ത നാട്ടുകാർ തന്നെയാണ്‌ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ നീക്കങ്ങൾ നടത്തിയത്. ഷവർലെറ്റ് കാർ ആയിരുന്നു അപകടത്തിൽ പെട്ടത്. കാറിലും രക്ത കറകൾ ഉണ്ട്.

കഴിഞ്ഞ ദിവസം ആദിത്യനെതിരെ ഭാര്യയും നടിയുമായ അമ്പിളി ദേവി നടത്തിയ വെളിപ്പെടുത്തൽ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തൃശൂരിൽ വിവാഹിതയായ മറ്റൊരു യുവതിയ്ക്ക് ഒപ്പമാണ് ആദിത്യന്റെ ഇപ്പോഴത്തെ ജീവിതമെന്നും വിവാഹമോചനത്തിനായി തന്നെ ഭീഷണിപ്പെടുത്തിയെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു

അമ്പിളി ദേവിയെ ആദിത്യൻ ചീത്ത പറയുന്ന ഓഡിയോയും ചർച്ചയായിരുന്നു. പൊലീസ് കേസ് കൊടുക്കുന്നതും അമ്പിളി ദേവി സജീവമായി ആലോചിച്ചിരുന്നു. ഇതിനിടെയാണ് ആത്മഹത്യാ ശ്രമം നടക്കുന്നത്. തൃശൂർ സ്വരാജ് റൗണ്ടിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ ആദിത്യനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറി. കുറച്ചു കാലമായി തൃശൂരിലെ വാടക വീട്ടിലാണ് ആദിത്യൻ താമസിച്ചിരുന്നത്.

രണ്ട് കൂട്ടരും ആരോപണവുമായി നിറഞ്ഞു. ഇതിനിടെ ആദിത്യനുമായി സൗഹൃദം മാത്രമേ ഉള്ളൂവെന്ന് വ്യക്തമാക്കി ആരോപണത്തിന് വിധേയയായ യുവതിയും രംഗത്തു വന്നു. ഇതിന് ശേഷമാണ് അമ്പിളി ദേവി കൂടുതൽ തെളിവുകൾ പുറത്തു വിട്ടത്. ഇതിന് പിന്നാലെയാണ് സ്വരാജ് റൗണ്ടിലെ ആദിത്യന്റെ ആത്മഹത്യാ ശ്രമം. കുടുംബ പ്രശ്‌നങ്ങളിലുള്ള മാനസിക വിഷമമാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട നില ആദിത്യൻ തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന സൂചന