അമൃത സുരേഷ് മൂത്ത മകളെപ്പോലെ, ചെരുപ്പും വസ്ത്രവും വാങ്ങി നൽകും, പഴയ കഥ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടനും പൊതു പ്രവർത്തകനുമാണ് സുരേഷ് ഗോപി. പിറന്നാൾ ആഘോഷിക്കുന്ന അദ്ദേഹത്തിന് ആശംസ അറിയിച്ച് നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഗായിക അമൃത സുരേഷ് ,സുരേഷ് ​ഗോപിയെകുറിച്ച പറഞ്ഞ കാര്യങ്ങളാണ്. അന്ന് സ്റ്റാർ സിംഗർ വേദിയിൽ മിൻസാരക്കണ്ണാ എന്ന പാട്ടാണ് അമൃത സുരേഷ് പാടിയത്. അത് സുരേഷ് ഗോപിക്ക് വളരെയേറെ ഇഷ്ട്ടപ്പെട്ടു. വളരെ മനോഹരമായ വേഷത്തിലായിരുന്നു അമൃത അന്നെത്തിയത്. എന്നാൽ, അമൃതയുടെ ചെരുപ്പ് വളരെ മോശമായിരുന്നു. ഇതെന്താണ് ഈ കുട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അന്ന് സുരേഷ് ഗോപി ശരത്തിനോട് ചോദിച്ചു.

അതിന് ശേഷമാണ് സുരേഷ് ഗോപിക്ക് അമൃതയുമായും കുടുംബവുമായി അടുപ്പം തുടങ്ങുന്നത്. അന്നു മുതൽ അമൃതയെ തന്റെ വീട്ടിലെ ഒരു കുട്ടിയെ പോലെയാണ് ഞങ്ങൾ കാണുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. അമൃത മാത്രമല്ല അനിയത്തി അഭിരാമിയും രാധികയുടെ ഇഷ്ട പുത്രിയാണെന്നായിരുന്നും താരം പറഞ്ഞത്. ഇതിനിടെ സുരേഷ് ഗോപിയുടെ ഭാര്യ രാധിക അവരുടെ മാല ഊരി അമൃതയ്ക്ക് നൽകിയ സംഭവവും ഉണ്ടായി. മറ്റുള്ളവരെപ്പോലെ അമൃതയും നന്നായി ഒരുങ്ങി എത്തണമെന്ന് പറഞ്ഞു. മൂത്ത മകളെപ്പോലെയാണ് അവർ അമൃതയെ കാണുന്നതെന്ന് സുരേഷ് ഗോപിയും പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു നല്ല ഡ്രസ്സ് കണ്ടാൽ അത് തന്നോട് വാങ്ങിക്കാൻ പറയും. നല്ല ചെരുപ്പ് വാങ്ങിക്കാൻ പണം കൊടുക്കും അങ്ങനെ അവരുടെ വീട്ടിൽ വലിയ സ്ഥാനമാണ് തനിക്ക് നൽകുന്നതെന്ന് അമൃതയും ശരിവെക്കുന്നു.

1959 ജൂണ്‍ 26-ന് കൊല്ലം നഗരത്തില്‍ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥന്‍ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായാണ് സുരേഷ് ഗോപി ജനിച്ചത്. ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമായ രാധികയാണ് ഭാര്യ. മൂത്ത മകള്‍ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോള്‍ അപകടത്തില്‍ മരിച്ചു. ഗോകുല്‍, ഭാഗ്യ, ഭാവ്‌നി, മാധവ് എന്നിവരാണ് മറ്റു മക്കള്‍.

1965ല്‍ ഓടയില്‍ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസ്സുള്ളപ്പോള്‍ ബാലതാരമായാണ് സുരേഷ് ഗോപി വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. 1986 ല്‍ മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. പിന്നീട് ചെറിയതും വലിയതുമായ നിരവധി വേഷങ്ങള്‍ അദ്ദേഹത്തെ തേടി എത്തി. 1997 -ല്‍ പുറത്തു വന്ന കളിയാട്ടം എന്ന സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.