രസകരമായ നൃത്തച്ചുവടുകളുമായി അനുസിത്താര, മനം കവർന്നെന്ന് ആരാധകർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനു സിത്താര. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സമ്പാദിക്കാൻ അനു സിത്താരക്ക് സാധിച്ചു. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്.

ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരമെത്തി. പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്ടവുമാണ്.

അനു സിത്താര സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ഡാൻസ് വീഡിയോകൾക്ക് മികച്ച പ്രതികരണവും ലഭിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ കുന്നിമണി ചെപ്പു തുറന്നെണ്ണി നോക്കും നേരം ഗാനത്തിനാണ് അനു സിത്താര രസകരമായി ചുവടുകൾ വെക്കുന്നത്.

മണിയറയിലെ അശോകനാണ് അനു ഒടുവിലായി അഭിനയിച്ച ചിത്രം. അനുരാധ, മോമോ ഇൻ ദുബായ്, വാതിൽ, ദുനിയാവിൻറെ ഒരറ്റത്ത് ഇവയാണ് അനുവിൻറേതായി ഇറങ്ങാനിരിക്കുന്ന സിനിമകൾ.